Capturing Business 360°

ഇന്ത്യയുടെ ധനകമ്മി വര്‍ധിക്കുന്നതായി വിലയിരുത്തല്‍; വരുമാനം കുറഞ്ഞതോടെ ക്ഷേമ പദ്ധതികള്‍ വഴി മുട്ടുമെന്ന് ആശങ്ക

ന്യൂഏജ് ന്യൂസ്

പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയുടെ ധനകമ്മി വര്‍ധിക്കുന്നതായി വിലയിരുത്തല്‍. മൊത്തം സമ്പദ് വ്യവസ്ഥയുടെ (ജിഡിപി) 3.3% ആയി കമ്മി ചുരുക്കുകയായിരുന്നു ബജറ്റില്‍ മോഡി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതെങ്കിലും ഇത് മുന്‍വര്‍ഷത്തെ പോലെ, ഇതു 3.5 % ആകുമെന്നാണ് നിലവിലെ പ്രവചനങ്ങള്‍.

ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന മൊത്തം കമ്മി 6.24 ലക്ഷം കോടി രൂപയായിരുന്നു(ജിഡിപിയുടെ 3.3%). എന്നാല്‍, അര്‍ധവാര്‍ഷിക കണക്കില്‍ ഇതു 7.16 ലക്ഷം കോടി രൂപയായി. ലക്ഷ്യമിട്ടതിന്റെ 114.8 %. ഇതേ കാലയളവില്‍ കഴിഞ്ഞവര്‍ഷം 112 % ആയിരുന്നു.

നിക്ഷേപത്തിനുള്ള ഗ്രേഡിങ്ങിലടക്കം രാജ്യത്തിനു തിരിച്ചടിയാവുന്ന നിലയിലാണ് നിലവില്‍ ധനകമ്മി ഉയരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം ധനകമ്മി പ്രതീക്ഷിച്ചതു പോലെ ചുരുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇതു തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കുള്ള നീക്കം നടക്കില്ല

ജിഎസ്ടി വരുമാനത്തിലെ ഇടിവ്, ഇന്ധനവിലയിലെ എക്‌സൈസ് തീരുവയില്‍ വരുത്തിയ കുറവ് എന്നിങ്ങനെ സര്‍ക്കാര്‍ പ്രതീക്ഷിച്ച മേഖലകളില്‍ നിന്നൊന്നും വരുമാനമെത്തുന്നില്ല. പൊതുമേഖലയുടെ ഓഹരി വില്‍പനയിലൂടെ സര്‍ക്കാര്‍ ഇക്കൊല്ലം സമാഹരിക്കാന്‍ ലക്ഷ്യമിട്ട 80,000 കോടിയില്‍ 15,000 കോടി രൂപ വരെ കുറയുമെന്നാണ് വിലയിരുത്തല്‍. വ്യാവസായിക മേഖലയിലും കാര്യമായ നേട്ടമുണ്ടാകുന്നില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.