Capturing Business 360°

ഡിടിഎച്ച്, കേബിൾ താരിഫ്‌ പരിഷ്കാരങ്ങളിൽ പ്രേക്ഷകന് പൂര്‍ണ്ണസ്വാതന്ത്ര്യം : 130 രൂപയ്ക്ക് തെരഞ്ഞെടുക്കാവുന്ന 100 ചാനലുകളില്‍ പേ ചാനലുകളും ഉൾപ്പെടുത്താമെന്ന് ട്രായ്, നിർദേശം വ്യാപക സംശയങ്ങൾ ഉയർന്നതിനെത്തുടർന്ന്

ന്യൂഏജ് ന്യൂസ്

130 രൂപയ്ക്ക് ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്ന 100 ചാനലുകളില്‍ പേ ചാനലുകളും ഉള്‍പ്പെടുമെന്ന് ട്രായി . ഏര്‍പ്പെടുത്തിയ പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച്‌ ഉയര്‍ന്നു വന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തതവരുത്തി ട്രായി വാര്‍ത്താക്കുറിപ്പ്‌ പുറത്തിറക്കി. ഇതോടെ 100 ചാനലുകള്‍ ലഭിക്കുന്ന 130 രൂപയുടെ ബേസിക് പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പോലും പേ ചാനലുകളും ഇതില്‍ ഉള്‍പ്പെടുത്താനുള്ള അവസരം ലഭിക്കും.

നിര്‍ദ്ധിഷ്ട എണ്ണം ചാനലുകള്‍ തിരഞ്ഞെടുക്കുവാന്‍ പ്രേക്ഷകന് പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുവദിച്ചതായി ട്രായിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത് വഴി പേ ചാനല്‍, അലാര്‍കാര്‍ട്ടെ, ബൊക്കെ എന്നിങ്ങനെയുള്ള രൂപത്തില്‍ പട്ടികയിലുള്‍പ്പെട്ട ചാനലുകളില്‍ നിന്നും 100 എണ്ണം തിരഞ്ഞെടുക്കാന്‍ സാധിക്കും. 20 രൂപ അധികം നല്‍കിയാല്‍ 25 ചാനലുകള്‍ കൂടി തെരഞ്ഞെടുക്കാനുള്ള അവസരം പ്രേക്ഷന് ലഭിക്കുന്നതാണ്.

അലാര്‍ക്കാട്ടെ വിഭാഗത്തിലെ ചാനലുകള്‍ കാണുന്നതിനു ഈടാക്കുന്ന നിരക്ക് സമര്‍പ്പിക്കാന്‍ ഡിടിഎച്ച്‌ ഓപ്പറേറ്റര്‍മാര്‍ക്ക് ജനുവരി 31 വരെ സമയം ട്രായ് അനുവദിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. അതെ സമയം ഒന്നിലധികം ചാനലുകള്‍ക്ക് പ്രത്യേക വില നിശ്ചയിച്ച്‌ പരസ്യം ചെയ്യുന്നത് പ്രേക്ഷകതാത്പര്യത്തിന് വിരുദ്ധമാണെന്ന് ട്രായ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.