Capturing Business 360°

ബാധ്യതകള്‍ പ്രതിസന്ധിയിലാക്കിയ എയര്‍ ഇന്ത്യയ്ക്ക് ആശ്വാസം; ഒക്ടോബര്‍ – ഡിസംബര്‍ പാദത്തിൽ വരുമാന നേട്ടം

ന്യൂഏജ് ന്യൂസ്

ദില്ലി: ബാധ്യതകള്‍ പ്രതിസന്ധിയിലാക്കിയ പൊതുമേഖല വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയുടെ യാത്ര വരുമാനത്തില്‍ 20 ശതമാനത്തിന്‍റെ വര്‍ദ്ധനവ്. 2018 ഒക്ടോബര്‍ – ഡിസംബര്‍ പാദത്തിലാണ് എയര്‍ ഇന്ത്യ വരുമാന നേട്ടം സ്വന്തമാക്കിയത്.

ഈ പാദത്തില്‍ 5,538 കോടി രൂപായാണ് കമ്ബനി വരുമാന വര്‍ദ്ധന നേടിയത്. മുന്‍ സാമ്ബത്തിക വര്‍ഷത്തിന്‍റെ ഇതേപാദത്തില്‍ 4,615 കോടി രൂപയായിരുന്നു വരുമാനം. എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കടബാധ്യത 48,000 കോടി രൂപയിലധികമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.