Capturing Business 360°

കേബിൾ, ഡിടിഎച്ച് പരിഷ്കാര നടപടികളിൽ പുതിയ നിർദ്ദേശവുമായി ട്രായ്; 130 രൂപയ്ക്ക് ലഭ്യമാകുന്ന100 ചാനലുകളും പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം, 20 രൂപ അധികം നല്‍കി 25 ചാനലുകള്‍ കൂടി അധികമായും തെരഞ്ഞെടുക്കാനുളള അവസരവും

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: നൂറ് സൗജന്യ ടി വി ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകന് അവകാശമുണ്ടെന്ന പുതിയ വ്യവസ്ഥയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡിടിഎച്ചിനും കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇത് ബാധകമാണെന്നും ട്രായ് വ്യക്തമാക്കി.

130 രൂപയ്ക്ക് ഇഷ്ടമുളള 100 സൗജന്യ ചാനലുകള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് പ്രേക്ഷകന് ലഭിച്ചിരിക്കുന്നത്. പേ ചാനല്‍, അലാകാര്‍ട്ടെ, ബൊക്കെ എന്നിങ്ങനെ രൂപത്തില്‍ പട്ടികയിലുളള ചാനലുകളില്‍ നിന്ന് 100 എണ്ണം തെരഞ്ഞെടുക്കാനുളള അവകാശമാണ് പ്രേക്ഷകന് ലഭിച്ചിരിക്കുന്നത്. നിര്‍ദിഷ്ട എണ്ണം ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകന് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചതായി ട്രായിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 20 രൂപ അധികം നല്‍കി 25 ചാനലുകള്‍ കൂടി തെരഞ്ഞെടുക്കാനുളള അവസരവും പ്രേക്ഷകനുണ്ട്.

അതേസമയം ഒന്നിലധികം ചാനലുകള്‍ക്ക് പ്രത്യേക വില നിശ്ചയിച്ച്‌ പരസ്യം ചെയ്യുന്നത് പ്രേക്ഷക താത്പര്യത്തിന് വിരുദ്ധമാണെന്ന് ട്രായ് പറയുന്നു. അലകാര്‍ട്ടെ രൂപത്തില്‍ നല്‍കുന്ന ചാനലുകള്‍ കാണുന്നതിന് ഈടാക്കുന്ന നിരക്ക് സമര്‍പ്പിക്കാന്‍ ഡിടിഎച്ച്‌ ഓപ്പറേറ്റര്‍മാര്‍ക്ക് ജനുവരി 31 വരെ ട്രായ് സമയം അനുവദിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്താണ് സമയം നീട്ടി നല്‍കിയത്. ഇഷ്ടമുളള ഓപ്ഷനുകള്‍ ആലോചിച്ച്‌ തെരഞ്ഞെടുക്കാനുളള സൗകര്യം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.