Capturing Business 360°

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി സേ​വ​ന ക​മ്പ​നി​യാ​യ ടി​സി​എസിന്റെ ത്രൈ​മാ​സ​ ഫലം പുറത്തുവന്നു; അറ്റാദായത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവ്, ഇ​ട​ക്കാ​ല ലാ​ഭ​വീ​ത​മാ​യി ഓ​ഹ​രി ഒ​ന്നി​നു നാ​ലു രൂ​പ നൽകുമെന്ന് പ്രഖ്യാപനം

ന്യൂഏജ് ന്യൂസ്

മും​ബൈ: ഡി​സം​ബ​റി​ല​വ​സാ​നി​ച്ച മൂ​ന്നാം ത്രൈ​മാ​സ​ത്തി​ലും ടാ​റ്റാ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സി​ന് (ടി​സി​എ​സ്) മി​ക​ച്ച റി​സ​ല്‍​ട്ട്. അ​റ്റാ​ദാ​യം 24.1 ശ​ത​മാ​നം വ​ര്‍​ധി​ച്ച്‌ 8,105 കോ​ടി രൂ​പ​യാ​യി.

വി​റ്റു​വ​ര​വ് 20.8 ശ​ത​മാ​നം വ​ള​ര്‍​ന്ന് 37,338 കോ​ടി രൂ​പ​യി​ലെ​ത്തി. എ​ന്നാ​ല്‍ ഡോ​ള​ര്‍ ക​ണ​ക്കി​ല്‍ വ​രു​മാ​ന വ​ര്‍​ധ​ന 12.1 ശ​ത​മാ​ന​മേ ഉ​ള്ളൂ. ഈ ​നി​ര​ക്ക് 14 ത്രൈ​മാ​സ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന​താ​ണെ​ന്നു മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ രാ​ജേ​ഷ് ഗോ​പി​നാ​ഥ​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി സേ​വ​ന ക​ന്പ​നി​യാ​ണു ടി​സി​എ​സ്.

ക​ന്പ​നി ഇ​ട​ക്കാ​ല ലാ​ഭ​വീ​ത​മാ​യി ഓ​ഹ​രി ഒ​ന്നി​നു നാ​ലു രൂ​പ പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തേ ര​ണ്ടു ത​വ​ണ ഇ​ട​ക്കാ​ല ലാ​ഭ​വീ​തം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 4,17,929 ആ​യി ഉ​യ​ര്‍​ന്നു. ഡി​സം​ബ​ര്‍ ത്രൈ​മാ​സ​ത്തി​ല്‍ 6.827 പേ​ര്‍ അ​ധി​ക​മാ​യി ചേ​ര്‍​ന്നു.

പ്ര​തി ഓ​ഹ​രി വ​രു​മാ​നം 21.60 രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. യു​കെ​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം 25.1 ശ​ത​മാ​ന​വും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍​നി​ന്നു​ള്ള​ത് 17.6 ശ​ത​മാ​ന​വും വ​ര്‍​ധി​ച്ചു.
ജീ​വ​ന​ക്കാ​രു​ടെ പി​രി​ഞ്ഞു​പോ​ക്ക് 11.1 ശ​ത​മാ​ന​മാ​യി താ​ണു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.