Capturing Business 360°

എണ്ണ വിപണിയിലെ സന്തുലിതത്വം നിലനിര്‍ത്താൻ നടപടിയുമായി സൗദി; കരുതല്‍ ശേഖരമായി സൂക്ഷിച്ചിരിക്കുന്നത് 266 ബില്യണ്‍ ബാരല്‍ എണ്ണ

ന്യൂഏജ് ന്യൂസ്

റിയാദ്​: എണ്ണ ശേഖരത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ലോകത്തെ പ്രധാന എണ്ണ കയറ്റുമതിക്കാരും സൗദി അറേബ്യ തന്നെയാണ്. ഇപ്പോള്‍ രാജ്യത്തിന്‍റെ കരുതല്‍ രേഖരമായി സൂക്ഷിച്ച ഓയില്‍, ‍-ഗ്യാസ് കണക്കുകള്‍ മന്ത്രാലയം ആദ്യമായി പുറത്ത് വിട്ടു. രാജ്യത്താകെ 266 ശതകോടി ബാരല്‍ എണ്ണയാണ് ശേഖരിച്ചു വെച്ചത്.

ഈ വര്‍ഷം വില സ്ഥിരത വരുത്തുമെന്ന് കണക്കുകള്‍ പുറത്ത് വിട്ട് ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റിയാദ് മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ആകെ പെട്രോള്‍ ശേഖരം 266.2 ശതകോടി ബാരലാണ്. ഗ്യാസ് ശേഖരം 307.9 ട്രില്യണ്‍ ഘന അടിയാണ്​. ആകെ എണ്ണ, -ഗ്യാസ് ശേഖരത്തി​ന്‍റെ 95 ശതമാനത്തിലേറെയും അരാംകോ നിയന്ത്രണത്തിലാണ്​.

ഈ വര്‍ഷം എണ്ണ വിപണിയിലെ സന്തുലിതത്വം നിലനിര്‍ത്തലാണ് സൗദിയുടെ ലക്ഷ്യം. എണ്ണ വില കൂട്ടാന്‍ സൗദി നേതൃത്വം നല്‍കുമെന്നും വിപണിയിലെ സ്ഥിരതയാണ് ലക്ഷ്യമെന്നും ഊര്‍ജ മന്ത്രി പറഞ്ഞു. അതിനായുള്ള നയങ്ങളും ഈ വര്‍ഷം നടപ്പാക്കും. സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ലോകത്തെ ഏറ്റവും കുറഞ്ഞ തോതിലാണ്​. ആദ്യമായാണ് സൗദി അറേബ്യ ഓയില്‍, ഗ്യാസ് ശേഖരത്തി​ന്‍റെ കണക്ക് പുറത്ത് വിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.