Capturing Business 360°

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതലാളുകള്‍ ഗൂഗിളില്‍ തിരഞ്ഞ രാഷ്ട്രീയ നേതാവെന്ന നേട്ടം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്; ഗൂഗിള്‍ ന്യൂസിലെ അന്വേഷണത്തിൽ രാഹുൽ പിന്നിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലാക്കി കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതലാളുകള്‍ ഗൂഗിളില്‍ തിരഞ്ഞ രാഷ്ട്രീയ നേതാവെന്ന നേട്ടം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്. 2018 ജനുവരി ഒന്നിനും 2019 ജനുവരി 6നും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണം കണക്കാക്കി ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

2014 ലേതു പോലെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അത്ര എളുപ്പമുള്ളതാകില്ലെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മോദിയുമായും രാഹുല്‍ ഗാന്ധിയുമായും ബന്ധപ്പെട്ട കീവേര്‍ഡുകള്‍ ഗ്രാഫുകളുടെ സഹായത്തോടെയാണ് ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ വിശദീകരിക്കുന്നത്. ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോദിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയില്‍ രാഹുല്‍ 49 പോയിന്റും മോദി 38 പോയിന്റും നേടി.

കോണ്‍ഗ്രസിനേക്കാള്‍ സോഷ്യല്‍ മീഡിയ ആയുധമാക്കുന്നത് ബിജെപിയാണ്. 2014 ല്‍ മോദി ആയിരുന്നു ഈ നേട്ടത്തില്‍ മുന്നില്‍. അന്ന് രാഹുല്‍ ഗാന്ധിക്ക് 4 പോയിന്‍റ് മാത്രമാണ് ഉണ്ടായിരുന്നത്, മോദിക്കാകട്ടെ, 37 പോയിന്‍റും. അന്ന് എതിരാളികളും ബിജെപി അനുകൂല സംഘടനകളും പപ്പു എന്നു വിളിച്ച്‌ രാഹുല്‍ ഗാന്ധിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ക്യാംപെയിനുകളൊന്നും തന്നെ ഇല്ലാതെയാണ് ഇത്തവണത്തെ രാഹുലിന്‍റെ നേ‍ട്ടം.

മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വിഭിന്നമായി നവമാധ്യമങ്ങളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയതിലടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.