Capturing Business 360°

ഇ​ന്ത്യ​യി​ലെ കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി​ അതിരൂക്ഷമാകുന്നു? രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം കു​റ​യു​ക​യും ചെ​ല​വു​ക​ള്‍ കൂ​ടു​ക​യു​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ റിപ്പോർട്ട്; കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ജി​ഡി​പി ഗ​ണ്യ​മാ​യി കു​റ​ഞ്ഞു

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം കു​റ​യു​ക​യും ചെ​ല​വു​ക​ള്‍ കൂ​ടു​ക​യു​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന (ജി​ഡി​പി) ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കി. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ജി​ഡി​പി ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യും 2018-19ലെ ​കേ​ന്ദ്ര സ്റ്റാ​റ്റി​റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്‌ഒ) പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി​യു​ടെ ഗു​രു​ത​രാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണു ജി​ഡി​പി​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ വി​വ​ര​ങ്ങ​ളെ​ന്നു കാ​ര്‍​ഷി​ക ശാ​സ്ത്ര​ജ്ഞ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. 2018-19 വ​ര്‍​ഷ​ത്തി​ല്‍ രാ​ജ്യ​ത്ത് 3.8 ശ​ത​മാ​നം മാ​ത്ര​മാ​ണു കാ​ര്‍​ഷി​ക വ​ള​ര്‍​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2016- 17ന്‍റെ തു​ട​ക്ക​ത്തി​ല്‍ 7.1 ശ​ത​മാ​നം വ​ള​ര്‍​ച്ച നേ​ടി​യ ശേ​ഷ​മാ​ണു കാ​ര്‍​ഷി​ക​മേ​ഖ​ല വീ​ണ്ടും ത​ള​ര്‍​ന്ന​ത്.

പണപ്പെ​രു​പ്പം ക​ണ​ക്കി​ലെ​ടു​ത്താ​ലും ഇ​ല്ലെ​ങ്കി​ലും 2018-19ലെ 3.8 ​ശ​ത​മാ​നം വ​ള​ര്‍​ച്ചാ​നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല. വെ​റു​മൊ​രു സം​ഖ്യ മാ​ത്ര​മ​ല്ല ഇ​തെ​ന്നും ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം കു​റ​യു​ന്ന​തി​ന്‍റെ​യും ചെ​ല​വു​ക​ള്‍ കൂ​ടു​ന്ന​തി​ന്‍റെ​യും വ്യ​ക്ത​മാ​യ തെ​ളി​വു​കൂ​ടി​യാ​ണി​തെ​ന്നും ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കൃ​ഷി ശാ​സ്ത്ര​ജ്ഞ​നാ​യ പ്ര​ഫ. ഹി​മാ​ന്‍​ഷു വി​ശ​ദീ​ക​രി​ച്ചു. ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​ന​ത്തി​ലെ കു​റ​വാ​ണു കാ​ര്‍​ഷി​കമേ​ഖ​ല​യി​ലെ പണപ്പെ​രു​പ്പ നി​ര​ക്ക് കൂ​ടാ​തി​രി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണം. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്കു ന്യാ​യ​മാ​യ വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്നു ചു​രു​ക്കം.

കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ജി​ഡി​പി 2017ലെ ​അ​വ​സാ​ന മൂ​ന്നു മാ​സ​ക്കാ​ല​ത്ത് 5,66,682 കോ​ടി രൂ​പ​യാ​യി​രു​ന്ന​ത് 2018 ജൂ​ലൈ മു​ത​ലു​ള്ള മൂ​ന്നു മാ​സ​ത്തി​ല്‍ 3,46,101 കോ​ടി രൂ​പ​യാ​യി കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കി. 2011 മു​ത​ല്‍ 2017 വ​രെ മൂ​ന്നു മാ​സ​ക്കാ​ല​ത്തെ ക​ണ​ക്കു​ക​ളി​ല്‍ കാ​ര്‍​ഷി​കമേ​ഖ​ല​യി​ലെ മൊ​ത്ത ഉ​ത്പാ​ദ​നം ശ​രാ​ശ​രി 4,04,784 കോ​ടി രൂ​പ​യാ​യി​രു​ന്നു. കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യി​ലും ഉ​ത്പാ​ദ​ന​ത്തി​ലും ഉ​ണ്ടാ​യ ഇ​ടി​വ് രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക പ്ര​തി​സ​ന്ധി​യെ കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ല​ട​ക്കം ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളി​ലും കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വും കൃ​ഷി​ച്ചെ​ല​വു​ക​ള്‍ കൂ​ടു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. വി​ത്ത്, വ​ളം, കീ​ട​നാ​ശി​നി എ​ന്നി​വ മു​ത​ല്‍ കൂ​ലി​ക​ള്‍ വ​രെ​യു​ള്ള ചെ​ല​വു​ക​ളെ​ല്ലാം കൂ​ടു​ക​യാ​ണ്. എ​ന്നാ​ല്‍ കൃ​ഷി​യി​ല്‍ നി​ന്നു​ള്ള ലാ​ഭം കു​ത്ത​നെ ഇ​ടി​യു​ക​യും ചെ​യ്തു. ഭൂ​രി​പ​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്കും ലാ​ഭം ഇ​ല്ലെ​ന്ന​തി​നേ​ക്കാ​ളേ​റെ കൃ​ഷി​യി​ലെ ന​ഷ്ട​ങ്ങ​ളും ക​ട​ക്കെ​ണി​ക​ളു​മാ​ണു മു​ന്നി​ലു​ള്ള​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കാ​ര്‍​ഷി​കോ​ത്പാ​ദ​നം കൂ​ടി​യ​പ്പോ​ള്‍ ന്യാ​യ​വി​ല കി​ട്ടാ​തെ പോ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. മ​ധ്യ​പ്ര​ദേ​ശ് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന​യു​ണ്ട്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല പോ​ലും കി​ട്ടാ​തെ ന​ഷ്ട​ത്തി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കേ​ണ്ടി വ​ന്നു. സ​വോ​ള, കി​ഴ​ങ്ങ്, വെ​ളു​ത്തു​ള്ളി തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഷാ​കു​ല​രാ​യ ക​ര്‍​ഷ​ക​രാ​ണ് മു​ഖ്യ​മാ​യും ഭ​ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ര്‍​ക്കാ​രു​ക​ളെ താ​ഴെ​യി​റ​ക്കി​യ​തെ​ന്നാ​ണു ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ല്‍. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്കെ​തി​രേ ഡ​ല്‍​ഹി, മും​ബൈ, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ത​മി​ഴ്നാ​ട, പ​ശ്ചി​മ ബം​ഗാ​ള്‍ തു​ട​ങ്ങി​യ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ലി​യ ക​ര്‍​ഷ​ക റാ​ലി​ക​ളും ന​ട​ന്നു. ഉ​ത്പാ​ദ​ന​ച്ചെ​ല​വും അ​തി​നു പു​റ​മേ 50 ശ​ത​മാ​നം കൂ​ടു​ത​ലാ​യും ക​ര്‍​ഷ​ക​ര്‍​ക്കു വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ ഫ​ല​ത്തി​ല്‍ ക​ര്‍​ഷ​ക​രെ​ല്ലാം ന​ഷ്ട​ത്തി​ലാ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.