Capturing Business 360°

മലയാളത്തിൽ തരംഗമായ് ഒരു സോഷ്യല്‍ മീഡിയ ആപ്പ്; ‘ഹെലോ’ എത്തുന്നത് ടിക് ടോക് നിര്‍മ്മാതാക്കളില്‍ നിന്ന്

ന്യൂഏജ് ന്യൂസ്

കൊച്ചുകുട്ടികള്‍ മുതല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച്‌ വിശ്രമ ജീവിതം ആരംഭിച്ചവര്‍ വരെ സമൂഹമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമായവരുടെ സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍ ഈ വാട്സാപ്പും ട്വിറ്ററും ടിക്ക് ടോക്കും ഫെയ്സ്ബുക്കുമെല്ലാം മലയാളത്തിലായിരുന്നെങ്കില്‍ എന്നു ചിന്തിക്കാത്തവര്‍ കുറവാകും. ഈ ചിന്തകള്‍ യാഥാര്‍ഥ്യമാക്കുകയാണ് ഹാലോ. ടിക്ക് ടോക്ക് നിര്‍മാതാക്കളായ ബൈറ്റ്ഡാന്‍സ് (bytedance) കമ്ബനിയാണ് ഹലോയും സോഷ്യല്‍ ലോകത്തേക്കെത്തിക്കുന്നത്.

ഹലോയുടെ മുഖ്യ പ്രത്യേകത ഇതിലൂടെ പ്രാദേശിക ഭാഷയില്‍ ഉള്ളടക്കം സൃഷ്ടിക്കാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും കഴിയുമെന്നതാണ്. അതിനാല്‍ തന്നെ വലിയ സ്വീകാര്യത നേടാനും ഈ പ്ലാറ്റ്ഫോമിനു സാധിച്ചിട്ടുണ്ട്. കുറഞ്ഞകാലംയളവ് കൊണ്ടുതന്നെ ഏതാണ്ട് ഒരുദശലക്ഷത്തിലേറെ പേരാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഹലോ ഡൗണ്‍ലോഡ് ചെയ്തത്.

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി 14 ഇന്ത്യന്‍ ഭാഷകളില്‍ ഹലോ ലഭ്യമാണ്. സ്വന്തം ഭാഷയില്‍ കണ്ടന്‍റ് സൃഷ്ടിക്കാനും പങ്കുവയ്ക്കാനും കഴിയുന്നു എന്നതാണ് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഈ പ്ലാറ്റ്ഫോം നല്‍കുന്ന ഏറ്റവും വലിയ സൗകര്യം. പ്രാദേശികതക്ക് മുന്‍തൂക്കം നല്‍കുന്നതിനാല്‍ കൂടുതല്‍ ആളുകളുമായി ഇടപെടാന്‍ ഹലോ അവസരം ഒരുക്കുന്നു. വാര്‍ത്തകള്‍, വിനോദ വാര്‍ത്തകള്‍, വൈറലായ തമാശകള്‍, മീമുകള്‍, വാട്ട്സാപ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, ആശംസകള്‍ തുടങ്ങിയ പലതും പ്രാദേശിക ഭാഷയില്‍ സൃഷ്ടിക്കാനും മറ്റുള്ളവരിലേക്കു എത്തിക്കാനും ഹലോ അവസരമൊരുക്കുന്നു.

പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കു കൂടുതല്‍ ആളുകളിലേക്കെത്താനും തിരിച്ചും ഉപയോഗപ്രദമായ ഒരു പ്ലാറ്റ്ഫോം എന്ന നിലയിലും ഹലോ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഹലോയുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.

ഹലോയില്‍ എന്തൊക്കെ?

1. വൈറലാകുന്ന ഏത് ഉള്ളടക്കവും വായിക്കാനും കാണാനും പങ്കിടാനും പറ്റുന്നു.

2. ദിവസേനയുള്ള വാര്‍ത്തകള്‍ പങ്കിടാം, വായിക്കാം.

3. രസകരമായ എന്തും തല്‍ക്ഷണം പങ്കിടാം.

4. ട്രന്‍ഡിങ്ങായതും തമാശ നിറഞ്ഞതുമായി വിഡിയോകളും വാര്‍ത്താ വിഡിയോകളും ഷെയര്‍ ചെയ്യാം. ഇവ എളുപ്പത്തില്‍ നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സാപ് പ്ലാറ്റ്ഫോമുകളിലേക്ക് ഷെയര്‍ ചെയ്യാം.

5. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സെലബ്രിറ്റിയാകാന്‍ ഉപയോഗിക്കാവുന്ന മികച്ച പ്ലാറ്റ്ഫോമാണ് ഹലോ!

6. നിങ്ങളുടെ ഉള്ളടക്കം സുരക്ഷിതമാക്കുന്നതിന് നിരവധി സ്വകാര്യതാ ഫീച്ചറുകള്‍.

7. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി 14 ഇന്ത്യന്‍ ഭാഷകളില്‍ ഹലോ ലഭ്യമാണ്. നിങ്ങള്‍ക്കിഷ്ടമുള്ള ഭാഷയില്‍ പ്രാദേശിക ഉള്ളടക്കങ്ങള്‍ കൂടുതല്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.