Capturing Business 360°

അതിവേഗ റെയില്‍ ഇടനാഴി സംസ്ഥാന സ‌ര്‍ക്കാര്‍ വേണ്ടെന്നുവച്ചു; ഉപേക്ഷിക്കുന്നത് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് വെറും രണ്ട് മണിക്കൂര്‍കൊണ്ട് എത്താനാകുമായിരുന്നു പാത, തീരുമാനം സെമി ഹൈസ്പീഡ് പദ്ധതിക്കായി ശ്രമം തുടങ്ങിയ സാഹചര്യത്തിൽ

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് മംഗലാപുരത്തേക്ക് രണ്ടു മണിക്കൂറില്‍ എത്താനാകും വിധം വിഭാവനം ചെയ്തിരുന്ന അതിവേഗ റെയില്‍ ഇടനാഴി സംസ്ഥാന സ‌ര്‍ക്കാര്‍ വേണ്ടെന്നുവച്ചു. ഇതിനായി 10 വര്‍ഷം മുമ്ബ് ആരംഭിച്ച കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്റെ പ്രവ‌ര്‍ത്തനം അവസാനിപ്പിക്കാന്‍ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച്‌ സെമി ഹൈസ്പീഡ് പദ്ധതിക്കായി കേരളാ റെയില്‍ വികസന കോര്‍പറേഷന്‍ രൂപീകരിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവിലെ റെയില്‍പ്പാതകള്‍ക്കു സമാന്തരമായുള്ള വേഗപാതയാണ് ലക്ഷ്യം.

അതിവേഗ റെയില്‍ ഇടനാഴിക്കായി പ്രത്യേക കോര്‍പറേഷന്‍ ആരംഭിച്ചത് 2009 ലാണ്. റിട്ട. അഡി. ചീഫ്സെക്രട്ടറി ടി. ബാലകൃഷ്ണന്‍ ആയിരുന്നു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡി.എം.ആ‌ര്‍.സി) സഹകരണത്തോടെ സ‌ര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പു കാരണം ചില സ്ഥലങ്ങളില്‍ മുടങ്ങി. പിന്നീട് ഡി. എം.ആര്‍.സി സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കി.

പദ്ധതിക്ക് കൂടുതല്‍ സ്ഥലം വേണ്ടിവരും എന്നതും, സര്‍വേയ്ക്കിടെ ഉണ്ടായ പ്രാദേശിക എതിര്‍പ്പുകളും ഭീമമായ സാമ്ബത്തികച്ചെലവും കണക്കിലെടുത്താണ് സര്‍ക്കാര്‍ സെമി ഹൈസ്പീഡ് പദ്ധതിയിലേക്കു തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.