Capturing Business 360°

ദീര്‍ഘകാലമായി പിന്തുടരുന്ന പരിക്ക് തിരിച്ചടിയായി; മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്റി മറെ ടെന്നീസില്‍ നിന്ന് വിരമിക്കുന്നു

ന്യൂഏജ് ന്യൂസ്

മൂന്ന് തവണ ഗ്രാന്‍ഡ്സ്ലാം ചാമ്ബ്യനും, ഒരുപക്ഷേ ആരും തകര്‍ക്കാന്‍ ഇടയില്ലാത്ത അപൂര്‍വ്വമായ 2 ഒളിമ്ബിക്‌സ് ഗോള്‍ഡ്‌ മെഡലും നേടിയിട്ടുള്ള മുന്‍ ലോക ഒന്നാം നമ്ബര്‍ താരം ആന്റി മറെ ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു. ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലുള്ള താരം ഈ വര്‍ഷം തിരിച്ചുവരവിന്റെ പാതയിലാണ്. അതിനിടെയാണ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് മറെ വിംബിള്‍ഡണ്‍ തന്റെ അവസാന ടൂര്‍ണമെന്റ് ആകുമെന്ന് പ്രഖ്യാപിച്ച്‌ ടെന്നീസ് ആരാധകരെ ഞെട്ടിച്ചത്. എന്നാല്‍ പരിക്ക് ശക്തമാണ് എന്നതിനാല്‍ തന്നെ സ്വന്തം നാട്ടുകാരുടെ മുന്നില്‍ വച്ച്‌ വിംബിള്‍ഡണോടെ വിരമിക്കാന്‍ സാധിക്കുമോ എന്ന സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അദ്ദേഹത്തിന്റെ അവസാന ടൂര്‍ണമെന്റ് ആകാനും സാധ്യതയുണ്ട്.

ഫെഡറര്‍, നദാല്‍, ജോക്കോവിച്ച്‌ എന്നിവര്‍ക്കൊപ്പം സമകാലീനരില്‍ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന പേര് നേടിയിട്ടുള്ള കളിക്കാരനാണ് മറെ. ഫൈനലുകളില്‍ പലപ്പോഴും നിറം മങ്ങിയില്ല എങ്കില്‍ ഒരുപിടി ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ മറെയുടെ ശേഖരത്തില്‍ കാണുമായിരുന്നേനെ. ടിം ഹെന്‍മാന് ശേഷം ബ്രിട്ടീഷ് ടെന്നീസിനെ ഉയര്‍ത്തി കൊണ്ടുവരാനും, വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം വിംബിള്‍ഡണില്‍ മുത്തമിടുന്ന ബ്രിട്ടീഷ്കാരനാവാനും കഴിഞ്ഞത് കരിയറിലെ വലിയ നേട്ടങ്ങളാണ്. അമ്മയായിരുന്നു മറെയുടെ ആദ്യ കോച്ച്‌, സഹോദരന്‍ ജെയ്മി മറെ ഡബിള്‍സില്‍ ഒന്നാം റാങ്ക് താരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.