Capturing Business 360°

വ​​​ല്ലാ​​​ര്‍​​​പാ​​​ടം ക​​​ണ്ടെ​​​യ്ന​​​ര്‍ ടെ​​​ര്‍​​​മി​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള ച​​​ര​​​ക്കുനീ​​​ക്ക​​​ത്തി​​​ല്‍ വ​​​ന്‍​​കു​​​തി​​​പ്പ്; മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തി​​​നി​​​ടെ രേഖപ്പെടുത്തിയത് 13.57 ശ​​​ത​​​മാ​​​നം സം​​​യോ​​​ജി​​​ത വാ​​​ര്‍​​​ഷി​​​ക വ​​​ള​​​ര്‍​​​ച്ച, 2018ല്‍ കൈകാര്യം ചെയ്തത് 5,74,000 ​​​ടി​​​ഇ​​​യു ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: കൊ​​​ച്ചി വ​​​ല്ലാ​​​ര്‍​​​പാ​​​ടം ക​​​ണ്ടെ​​​യ്ന​​​ര്‍ ടെ​​​ര്‍​​​മി​​​ന​​​ല്‍ വ​​​ഴി​​​യു​​​ള്ള ച​​​ര​​​ക്കുനീ​​​ക്ക​​​ത്തി​​​ല്‍ വ​​​ന്‍​​കു​​​തി​​​പ്പ്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തി​​​നി​​​ടെ വ​​​ല്ലാ​​​ര്‍​​​പാ​​​ടം വ​​​ഴി​​​യു​​​ള്ള ച​​​ര​​​ക്കു നീ​​​ക്ക​​​ത്തി​​​ല്‍ 13.57 ശ​​​ത​​​മാ​​​നം സം​​​യോ​​​ജി​​​ത വാ​​​ര്‍​​​ഷി​​​ക വ​​​ള​​​ര്‍​​​ച്ചാനി​​​ര​​​ക്ക് (സി​​​എ​​​ജി​​​ആ​​​ര്‍) രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ആ​​​ഗോ​​​ള പോ​​​ര്‍​​​ട്ട് മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​ന്പ​​​നി​​​യാ​​​യ ഡി​​​പി വേ​​​ള്‍​​​ഡ് കൊ​​​ച്ചി​​​യു​​​ടെ ചീ​​​ഫ് എ​​​ക്സി​​​ക്യൂട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ പ്ര​​​വീ​​​ണ്‍ ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ന്‍ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ള്‍ 11.41 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​​​ച്ച നേ​​​ടി​​​യി​​​ട​​​ത്താ​​​ണു വ​​​ല്ലാ​​​ര്‍​​​പാ​​​ട​​​ത്തി​​​ന്‍റെ ഈ ​​​നേ​​​ട്ടം. വ​​​ല്ലാ​​​ര്‍​​​പാ​​​ടം ക​​​ണ്ടെ​​​യ്ന​​​ര്‍ ടെ​​​ര്‍​​​മി​​​ന​​​ല്‍ വ​​​ഴി 2018ല്‍ 5,74,000 ​​​ടി​​​ഇ​​​യു ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളാ​​​ണു കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്. ഇ​​​തി​​​ല്‍ മാ​​​ര്‍​​​ച്ചി​​​ല്‍ മാ​​​ത്രം 52,000 ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ള്‍ എ​​​ത്തി. ച​​​ര​​​ക്കുനീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ ഡി​​​പി വേ​​​ള്‍​​​ഡി​​​ന്‍റെ കീ​​​ഴി​​​ല്‍ പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ ഗേ​​​റ്റ് വേ ​​ടെ​​​ര്‍​​​മി​​​ന​​​ല്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ഗേ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് സം​​​വി​​​ധാ​​​നം ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​നാ​​​യി ട്ര​​​ക്കു​​​ക​​​ളു​​​ടെ സ​​​മ​​​യം കു​​​റ​​​യ്ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ചു. റേ​​​ഡി​​​യോ ഫ്രീ​​​ക്വ​​​ന്‍​​​സി ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണി​​​ത്.

കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ര്‍​​​ണാ​​​ട​​​ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​യോക്താ​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ച​​​ര​​​ക്കു​​നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ണ്ടി​​​രു​​​ന്നു. ഇ​​​തു പ്രാ​​​ദേ​​​ശി​​​ക ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ര്‍​​​ക്കും ഗു​​​ണം ചെ​​​യ്തു. ലോ​​​ജി​​​സ്റ്റി​​​ക്സി​​​ന്‍റെ ചെ​​​ല​​​വ് കു​​​റ​​​ച്ചു​ വി​​​ത​​​ര​​​ണശൃം​​​ഖ​​​ല കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നും ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞു.

ടെ​​​ര്‍​​​മി​​​ന​​​ല്‍ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ ഗേ​​​റ്റ്-​​​യാ​​​ര്‍​​​ഡ്-​​​വെ​​​സ​​​ല്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഏ​​​കോ​​​പി​​​പ്പി​​ക്കാ​​​ന്‍ സോ​​​ഡി​​​യാ​​​ക് എ​​​ന്ന ടെ​​​ര്‍​​​മി​​​ന​​​ല്‍ ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​​​ക്കാ​​​യി ക​​​ട​​​ലാ​​​സു ര​​​ഹി​​​ത സേ​​​വ​​​ന​​​ങ്ങ​​​ള്‍ നല്കാ​​​ന്‍ ഭാ​​​ര​​​ത് ട്രേ​​​ഡ് സം​​​വി​​​ധാ​​​ന​​​വും ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തും ക​​​ണ്ട​​​യ്ന​​​ര്‍ നീ​​​ക്കം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യ​​​ക​​​മാ​​​യി. ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ല്‍ മു​​​പ്പ​​​തില​​​ധി​​​കം ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ളാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ക​​​യ​​​റ്റി​​​യി​​​റ​​​ക്കു ന​​​ട​​​ത്തി​​​യ​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.