Capturing Business 360°

ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്; കേരളത്തിനുള്ളില്‍ പ്രളയ സെസ് പിരിക്കാമെന്നുള്ള മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ പരിഗണിച്ചേക്കും, ഏർപ്പെടുത്തുക കേരളത്തിനുള്ളില്‍ രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം സെസ്

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: കേരളത്തിനുള്ളില്‍ പ്രളയ സെസ് പിരിക്കാന്‍ അനുവദിക്കാം എന്ന മന്ത്രിതല ഉപസമിതിയുടെ ശുപാര്‍ശ ഇന്ന് ദില്ലിയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ദേശീയ തലത്തില്‍ സെസ് പിരിക്കാന്‍ അനുവദിക്കണം എന്ന കേരളത്തിന്‍റെ ആവശ്യം കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിതല ഉപസമിതി തള്ളിയിരുന്നു.

അതേസമയം രണ്ടുവര്‍ഷത്തേക്ക് ഒരു ശതമാനം സെസ് കേരളത്തിനുള്ളില്‍ പിരിക്കാമെന്ന ധാരണയാണ് സമിതിയില്‍ ഉണ്ടായത്. എന്നാല്‍, ഇതിന് ജി.എസ്.ടി കൗണ്‍സിലിന്‍റെ അംഗീകാരം കിട്ടേണ്ടതുണ്ട്.

കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണം എന്നത് കേരളത്തിന് തീരുമാനിക്കാം. രണ്ടുവര്‍ഷത്തേക്ക് സെസ് പിരിക്കാനായാല്‍ പ്രളയ കെടുതി നേരിടാന്‍ ഒരു പരിധിവരെ സംസ്ഥാനത്തിന് സാധിക്കുമെന്നാണ് ധനകാര്യവകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് അറിയിച്ചത്. ഇതുകൂടാതെ സിമന്‍റ്, ലോട്ടറി ഉള്‍പ്പടെയുള്ളവയുടെ ജി.എസ്.ടി കുറക്കുകയും ഏകീകരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച ഉപസമിതി ശുപാര്‍ശയും ജി.എസ്.ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.