Capturing Business 360°

രാ​ജ്യ​ത്തെ ആ​ഡം​ബ​ര വാ​ഹ​ന​വി​ല്പ​ന​യി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി മെ​ഴ്സി​ഡ​സ് ബെ​ന്‍​സ്; 2018-ൽ ഇന്ത്യയിൽ ആകെ വിറ്റത് 15,538 വാ​ഹ​ന​ങ്ങ​ൾ

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ആ​ഡം​ബ​ര വാ​ഹ​ന​വി​ല്പ​ന​യി​ല്‍ മെ​ഴ്സി​ഡ​സ് ബെ​ന്‍​സ് ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി. 2018ല്‍ ​ആ​കെ 15,538 വാ​ഹ​ന​ങ്ങ​ളാ​ണ് മെ​ഴ്സി​ഡ​സ് ബെ​ന്‍​സി​ല്‍​നി​ന്ന് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​മാ​ണ് 15,000 വാ​ഹ​ന​ങ്ങ​ള്‍​ക്കു മു​ക​ളി​ല്‍ വി​റ്റ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 2017ല്‍ 15,330 ​വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു മെ​ഴ്സി​ഡ​സ് ബെ​ന്‍​സ് ഇ​ന്ത്യ വി​റ്റ​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ 23 ല​ക്ഷം വാ​ഹ​ന​ങ്ങ​ള്‍ മെ​ഴ്സി​ഡ​സ് ബെ​ന്‍​സ് വി​റ്റി​ട്ടു​ണ്ട്. ക​ന്പ​നി​യു​ടെ ച​രി​ത്ര​ത്തി​ല്‍​ത്ത​ന്നെ ഇ​ത് റി​ക്കാ​ര്‍​ഡാ​ണ്. ഇ​ന്ത്യ​യി​ല്‍ സാ​ന്നി​ധ്യ​മ​റി​യി​ച്ച​തി​ന്‍റെ 25-ാം വാ​ര്‍​ഷി​ക വ​ര്‍​ഷ​മാ​ണ് 2019 എ​ന്ന് മെ​ഴ്സി​ഡ​സ് ബെ​ന്‍​സ് ഇ​ന്ത്യ എം​ഡി​യും സി​ഇ​ഒ​യു​മാ​യ മാ​ര്‍​ട്ടി​ന്‍ ഷ്വെ​ങ്ക് പ​റ​ഞ്ഞു.

ആ​ഡം​ബ​രവാ​ഹ​ന വി​ഭാ​ഗ​ത്തി​ല്‍ ബി​എം​ഡ​ബ്ല്യു, ജെ​എ​ല്‍​ആ​ര്‍, വോ​ള്‍​വോ തു​ട​ങ്ങി​യ ക​മ്ബ​നി​ക​ളും വി​ല്പ​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ടു. ബി​എം​ഡ​ബ്ല്യു ഇ​ന്ത്യ 11,105 (13 ശ​ത​മാ​നം വ​ള​ര്‍​ച്ച) വാ​ഹ​ന​ങ്ങ​ളും ജാ​ഗ്വ​ര്‍ ആ​ന്‍​ഡ് ലാ​ന്‍​ഡ് റോ​വ​ര്‍ 4,596 (16 ശ​ത​മാ​നം വ​ള​ര്‍​ച്ച) വാ​ഹ​ന​ങ്ങ​ളും വോ​ള്‍​വോ 2,638 (30 ശ​ത​മാ​നം വ​ള​ര്‍​ച്ച) വാ​ഹ​ന​ങ്ങ​ളും 2018ല്‍ ​ഇ​ന്ത്യ​യി​ല്‍ വി​റ്റ​ഴി​ച്ചു. അ​തേ​സ​മ​യം, ഒൗ​ഡി ഇ​ന്ത്യ ക​ണ​ക്കു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.