Capturing Business 360°

ഇ-വാലറ്റ് പേയ്‌മെന്റ് വിപണിയിൽ മത്സരം ശക്തമാക്കി പേടിഎം; ആധിപത്യമുറപ്പിക്കാന്‍ പേടിഎം പോസ്റ്റ് പെയ്ഡ് അവതരിപ്പിച്ചു

ന്യൂഏജ് ന്യൂസ്

പേടിഎമ്മിനെ കുറിച്ച്‌ അറിയാത്തവര്‍ കുറവായിരിക്കും. ഇ വാലറ്റ് പേയ്‌മെന്റ് സംവിധാനമാണ് പേടിഎം. പ്രധാനമായും മൊബൈല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ പണം കൈമാറാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇ വാലറ്റ്. പേടിഎം ഒരുക്കുന്ന പുതിയൊരു സൗകര്യമാണ് പോസ്റ്റ് പെയ്ഡ്. എന്താണ് പേടിഎം പോസ്റ്റ് പെയ്ഡ്? പേരില്‍ തന്നെയുണ്ട് സംഗതി. മൊബൈല്‍, ഡിടിഎച്ച്‌ റീച്ചാര്‍ജുകള്‍, മൂവി, ട്രാവല്‍ ടിക്കറ്റുകള്‍, ഷോപ്പിങ് എന്നിവ ഇനി പണമില്ലെങ്കിലും പേടിഎം പോസ്റ്റ് പെയ്ഡ് സൗകര്യം ഉപയോഗിച്ച്‌ നടത്താം. പണം അടുത്ത മാസം തിരിച്ചടച്ചാല്‍ മതി. ഇത്തരത്തില്‍ ഉപയോഗിക്കുന്ന പണത്തിന് യാതൊരു വിധ പലിശയും ഈടാക്കുന്നതല്ല.

ഈ സൗകര്യത്തിന്റെ ടാഗ് ലൈന്‍ തന്നെ ‘ഇപ്പോള്‍ ചെലവാക്കൂ, അടുത്ത മാസം തിരിച്ചടയ്ക്കൂ’ എന്നതാണ്. മറ്റൊരു സൗകര്യവും ഇതിനുണ്ട്. സാധാരണ പേടിഎം പേയ്‌മെന്റുകള്‍ക്ക് ഒടിപിയോ പാസ് കോഡോ വേണം. എന്നാല്‍ പേടിഎം പോസ്റ്റ് പെയ്ഡ് ഉപയോഗിച്ച്‌ പണമടയ്ക്കുമ്ബോള്‍ ഇതൊന്നം വേണ്ട.

തുടക്കത്തില്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമല്ല. തിരഞ്ഞെടുത്ത ചിലര്‍ക്കു മാത്രമാണ് കിട്ടുന്നത്.പേടിഎം ആപ്പില്‍ പോസ്റ്റ് പെയ്ഡ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഇത് ആക്ടീവാക്കാം. പേയ് മെന്റ് നടത്തുമ്ബോള്‍ പേടിഎം പോസ്റ്റ് പെയ്ഡ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അടുത്ത മാസം ഏഴാം തിയ്യതിയാണ് തിരിച്ചടയ്‌ക്കേണ്ടത്. യുപിഐ, പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ് ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ പണം തിരിച്ചടയ്ക്കാം.

60000 രൂപ വരെ നിങ്ങള്‍ക്ക് പോസ്റ്റ് പെയ്ഡ് സൗകര്യം ഉപയോഗിച്ച്‌ പേ ചെയ്യാന്‍ സാധിക്കും. ബില്‍ എല്ലാ മാസവും ആദ്യമെത്തും. ഒന്നാം തിയ്യതിയും ഏഴാം തിയ്യതിയും റിമൈന്‍ഡറുണ്ടാകും. കൃത്യമായി ബില്‍ അടച്ചില്ലെങ്കില്‍ പോസ്റ്റ് പെയ്ഡ് സൗകര്യം തന്നെ ഇല്ലാതാകും.ഐസിഐസിഐ ബാങ്കാണ് ഈ സൗകര്യമൊരുക്കാന്‍ പേടിഎമ്മിനെ സഹായിക്കുന്നത്. ഇനി എല്ലാവര്‍ക്കും 60000 ലിമിറ്റ് കിട്ടുമെന്ന് കരുതേണ്ട.ലിമിറ്റ് സെറ്റ് ചെയ്യുന്നത് നിങ്ങള്‍ പേടിഎം ഉപയോഗിച്ചതിന്റെ ഹിസ്റ്ററി പരിശോധിച്ചിട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.