Capturing Business 360°

വിദേശ ബാങ്കുകളിലുള്ള കടം അടച്ചുതീര്‍ത്തെന്ന് എസാര്‍ ഗ്ലോബല്‍; അടച്ചുതീര്‍ത്തത് അവസാന ഗഡുവായ 12,000 കോടി രൂപ

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലുള്ള കടം അടച്ചുതീര്‍ത്തെന്ന് എസാര്‍ ഗ്രൂപ്പിന്‍റെ ഹോള്‍ഡിംഗ് കന്പനിയായ എസാര്‍ ഗ്ലോബല്‍ ഫണ്ട്. വിവിധ ഇന്ത്യന്‍, വിദേശ ബാങ്കുകളിലായുള്ള കുടിശികയുടെ അവസാന ഗഡുവായ 12,000 കോടി രൂപയാണ് അടച്ചുതീര്‍ത്തത്.

കടം കുറയ്ക്കുന്നതിനായി 2017ല്‍ എസാര്‍ ഓയിലിനെ റഷ്യന്‍ കന്പനിയായ റോസ്നെഫ്റ്റിനു 30,000 കോടി രൂപയ്ക്കു വില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കടബാധ്യത തീര്‍ക്കാനായി എസാര്‍ ഗ്ലോബല്‍ 1.37 ലക്ഷം കോടി രൂപ ചെലവിട്ടിട്ടുണ്ട്. ഇതില്‍ ഏറിയപങ്കും ഇന്ത്യന്‍ ബാങ്കുകള്‍ക്കാണ് നല്കിയിട്ടുള്ളത്.