Capturing Business 360°

മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തിൽ ദുരിതത്തിൽപ്പെട്ടവർക്ക് ആശ്വാസവുമായി പൊ​തു​മേ​ഖ​ലാ ഇ​ന്‍​ഷ്വ​റ​ന്‍​സ് കമ്പ​നി​ക​ള്‍; സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ തീ​​​ര്‍​​​പ്പാ​​​ക്കി​​​യ​​​ത് 45,766 അപേക്ഷകൾ, ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ വിതരണം ചെയ്തത് 374.81 കോ​​​ടി രൂ​​​പ

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ര്‍​​​ന്നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട നാ​​​ലു പൊ​​​തു​​​മേ​​​ഖ​​​ല ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് ക​​​ന്പ​​​നി​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ തീ​​​ര്‍​​​പ്പാ​​​ക്കി​​​യ​​​ത് 45,766 എ​​​ണ്ണം. ആ​​​കെ 55,069 അ​​​പേ​​​ക്ഷ​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച നാ​​​ലു ക​​​ന്പ​​​നി​​​ക​​​ള്‍ 374.81 കോ​​​ടി രൂ​​​പ​ ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്തു.

പ്ര​​​ള​​​യ​​​ത്തി​​​ലെ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലു​​​ള്ള ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ 31നു ​​​മു​​​ന്പു തീ​​​ര്‍​​​പ്പാ​​​ക്കാ​​​ന്‍ ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് റെ​​​ഗു​​​ലേ​​​റ്റ​​​റി ആ​​​ന്‍​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി (ഐ​​​ആ​​​ര്‍​​​ഡി​​​എ) നി​​​ര്‍​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. പ്ര​​​ള​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ച്ച യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ന്ത്യ ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് ക​​​ന്പ​​​നി (യു​​​ഐ​​​ഐ​​​സി) 76.6 ശ​​​ത​​​മാ​​​നം അ​​​പേ​​​ക്ഷ​​​ക​​​ളും തീ​​​ര്‍​​​പ്പാ​​​ക്കി. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​മാ​​യി 98 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു. ല​​​ഭി​​​ച്ച 18,034 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ 13,825 എ​​​ണ്ണം ഇ​​തു​​വ​​രെ തീ​​​ര്‍​​​പ്പാ​​​ക്കി​.

ഓ​​​റി​​​യ​​​ന്‍റ​​​ല്‍ ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് ക​​​ന്പ​​​നി (ഒ​​​ഐ​​​സി) ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ 90.62 ശ​​​ത​​​മാ​​​നം അ​​​പേ​​​ക്ഷ​​​ക​​​ളും തീ​​​ര്‍​​​പ്പാ​​​ക്കി​. 9,583 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ 8,654ലും ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു. 77 കോ​​​ടി രൂ​​​പ​​​യാ​​​ണു ക​​​ന്പ​​​നി ഇ​​​തു​​​വ​​​രെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ന​​​ല്‍​​​കി​​​യ​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് ക​​​ന്പ​​​നി​​​യാ​​​യ ന്യൂ ​​​ഇ​​​ന്ത്യ അ​​​ഷ്വ​​​റ​​​ന്‍​​​സ് (എ​​​ന്‍​​​ഐ​​​എ) പ്ര​​​ള​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ 133.5 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു. 15,428 അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​തി​​​ല്‍ 13,248 ഉം (85.86 ​​​ശ​​​ത​​​മാ​​​നം) ഇ​​​വ​​​ര്‍ തീ​​​ര്‍​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു.

നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് ക​​​ന്പ​​​നി (എ​​​ന്‍​​​ഐ​​​സി) 86.04 ശ​​​ത​​​മാ​​​നം അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണു തീ​​​ര്‍​​​പ്പാ​​​ക്കി​​​യ​​​ത്. 12,024 അ​​​പേ​​​ക്ഷ​​​ക​​ള്‍ ല​​​ഭി​​​ച്ച​​​തി​​​ല്‍ 10,034 എ​​​ണ്ണ​​​മാ​​​ണു ഇ​​​തു​​​വ​​​രെ തീ​​​ര്‍​​​പ്പാ​​​ക്കി​​​യ​​​ത്. 66.31 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക​​​യാ​​​യി ന​​ല്‍​​കി. സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ല്‍ അ​​​ഞ്ചു വ​​​ര്‍​​​ഷം കൊ​​​ണ്ടു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന കേ​​​സു​​​ക​​​ള്‍ ര​​​ണ്ടു മാ​​​സം കൊ​​​ണ്ടു പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട സ്ഥി​​​തി​​യാ​​ണു പ്ര​​ള​​യ​​മു​​ണ്ടാ​​ക്കി​​യ​​ത്. ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് സ​​​ര്‍​​​വേ​​​യ​​​ര്‍​​​മാ​​​രു​​​ടെ കു​​​റ​​​വി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഇ​​തി​​ലും വേ​​ഗ​​ത്തി​​ലാ​​ക്കാ​​മാ​​യി​​രു​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന​​​ത് 400 ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് സ​​​ര്‍​​​വേ​​​യ​​​ര്‍​​​മാ​​​ര്‍ മാ​​​ത്ര​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള നൂ​​​റോ​​​ളം സ​​​ര്‍​​​വേ​​​യ​​​ര്‍​​​മാ​​​രെ​ ക​​​ന്പ​​​നി​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ച്ചി​​​രു​​​ന്നു.

പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് ക​​​ന്പ​​​നി​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് ഇ​​​ത്ര​​​യും അ​​​പേ​​​ക്ഷ​​​ക​​​ള്‍ ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ തീ​​​ര്‍​​​പ്പാ​​​ക്കാ​​​നാ​​​യ​​തെ​​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് എം​​​പ്ലോ​​​യീസ് യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​യു. തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് മേ​​​ഖ​​​ല സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ ജ​​​ന​​​ങ്ങ​​​ള്‍​​​ക്കു ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.