Capturing Business 360°

ഇന്ത്യൻ ഓഹരിവിപണികൾ നേട്ടത്തിൽ; സെന്‍സെക്‌സ് 242 പോയിന്റ് ഉയര്‍ന്നപ്പോൾ നിഫ്റ്റി 68 പോയിന്റ് നേട്ടത്തില്‍

ന്യൂഏജ് ന്യൂസ്

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 242 പോയിന്റ് ഉയര്‍ന്ന് 35937ലും നിഫ്റ്റി 68 പോയിന്റ് നേട്ടത്തില്‍ 10795ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 1082 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 333 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, യെസ് ബാങ്ക്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ടെക് മഹീന്ദ്ര, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.