Capturing Business 360°

“ആ​​​സ്റ്റ​​​ര്‍ ഈ​​​സി കെ​​​യ​​​ര്‍’ പ​​​ദ്ധ​​​തിയുമായി ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​​​ത്ത്കെ​​​യ​​​ര്‍; ബ​​​ജാ​​​ജ് ഫി​​​ന്‍​​​സ​​​ര്‍​​​വി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെയുള്ള പദ്ധതിയിൽ ചി​​​കി​​​ത്സ​​​​​​ക്കു​​​ ചെലവായ തു​​​ക പ​​​ലി​​​ശ​​​ര​​​ഹി​​​ത മാ​​​സ​​​ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​ച്ചു​​തീ​​​ര്‍​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​​​ത്ത്കെ​​​യ​​​ര്‍ ബ​​​ജാ​​​ജ് ഫി​​​ന്‍​​​സ​​​ര്‍​​​വി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ “ആ​​​സ്റ്റ​​​ര്‍ ഈ​​​സി കെ​​​യ​​​ര്‍’ പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അ​​​വി​​​ചാ​​​രി​​​ത​​​മാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന അ​​​ത്യാ​​​ഹി​​​ത​​​വേ​​​ള​​​ക​​​ളി​​​ലും നേ​​​ര​​​ത്തെ തീ​​​രു​​​മാ​​​നി​​​ച്ച ചി​​​കി​​​ത്സ​​​ക​​​ള്‍​​​ക്കു​​​മു​​​ള്ള തു​​​ക പ​​​ലി​​​ശ​​​ര​​​ഹി​​​ത മാ​​​സ​​​ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​ച്ചു​​തീ​​​ര്‍​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ക.

4,999 രൂ​​​പ മു​​​ത​​​ല്‍ 4.5 ല​​​ക്ഷം രൂ​​​പ വ​​​രെ വ​​​രു​​​ന്ന ചി​​​കി​​​ത്സാ​​​ചെ​​​ല​​​വ് പ​​​ലി​​​ശ​​​ര​​​ഹി​​​ത​​​മാ​​​യി 18 മാ​​​സം വ​​​രെ​​​യു​​​ള്ള ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​ച്ചു​​തീ​​​ര്‍​​​ക്കാം. ശ​​​ന്പ​​​ളം പ​​​റ്റു​​​ന്ന​​​തോ സ്വ​​​യം തൊ​​​ഴി​​​ല്‍ ചെ​​​യ്യു​​​ന്ന​​​തോ ആ​​​യ നാ​​​ട്ടി​​​ല്‍ സ്ഥി​​​ര​​​നി​​​വാ​​​സി​​​യാ​​​യ ഏ​​​തൊ​​​രു ഇ​​​ന്ത്യ​​​ന്‍ പൗ​​​ര​​​നോ അ​​​ല്ലെ​​​ങ്കി​​​ല്‍ രോ​​​ഗി​​​യു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​നോ ബ​​​ജാ​​​ജ് ഫി​​​നാ​​​ന്‍​​​സി​​​ന്‍റെ ഈ ​​​സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. കി​​​ട​​​ത്തി ചി​​​കി​​​ത്സ​​​യും ഔ​​​ട്ട്പേ​​​ഷ്യ​​​ന്‍റ് സേ​​​വ​​​ന​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി കൊ​​​ച്ചി, ആ​​​സ്റ്റ​​​ര്‍ മിം​​​സ് കോ​​​ഴി​​​ക്കോ​​​ട്, ആ​​​സ്റ്റ​​​ര്‍ മിം​​​സ് കോ​​​ട്ട​​​ക്ക​​​ല്‍, ആ​​​സ്റ്റ​​​ര്‍ സി​​​എം​​​ഐ ഹോ​​​സ്പി​​​റ്റ​​​ല്‍ ബം​​​ഗ​​​ളൂ​​​രൂ, ആ​​​സ്റ്റ​​​ര്‍ പ്രൈം ​​​ഹോ​​​സ്പി​​​റ്റ​​​ല്‍ ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ആ​​​സ്റ്റ​​​ര്‍ ആ​​​ധാ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ല്‍ കോ​​​ലാ​​​പ്പു​​ര്‍, ആ​​​സ്റ്റ​​​ര്‍ ര​​​മേ​​​ശ് ഹോ​​​സ്പി​​​റ്റ​​​ല്‍ വി​​​ജ​​​യ​​​വാ​​​ഡ ഗു​​​ണ്ടൂ​​​ര്‍ എ​​​ന്നീ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​​​ത്ത്കെ​​​യ​​​റി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ആ​​​സ്റ്റ​​​ര്‍ ഈ​​​സി കെ​​​യ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.