Capturing Business 360°

ലോ​ക​ത്തി​ലെ ഏ​റ്റ​വും ബൗ​ദ്ധി​ക​സ്വാ​ധീ​ന​മു​ള്ള 4000 ഗ​വേ​ഷ​ക​രി​ല്‍ പ​ത്തു​ പേ​ര്‍ ഇന്ത്യക്കാർ; പ​ട്ടി​ക​യി​ലെ 80 ശ​ത​മാ​നം പേ​രും 10 രാ​ജ്യ​ങ്ങ​ളി​ല്‍​ നിന്നുള്ളവർ

ന്യൂഏജ് ന്യൂസ്

​ഡ​ല്‍​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ബൗ​ദ്ധി​ക​സ്വാ​ധീ​ന​മു​ള്ള 4000 ഗ​വേ​ഷ​ക​രി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു പ​ത്തു​ പേ​ര്‍ മാ​ത്രം. ശാ​സ്ത്ര-​സാ​മൂ​ഹ്യ​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം ഉ​ദ്ധ​രി​ക്ക​പ്പെ​ട്ട(ഹൈ​ലി​സൈ​റ്റ​ഡ്)വ​രു​ടെ പ​ട്ടി​ക​യി​ലാ​ണി​ത്. ക്ല​രി​വേ​റ്റ് അ​ന​ലി​റ്റി​ക്സ് എ​ന്ന സ്ഥാ​പ​നം ത​യാ​റാ​ക്കി​യ പ​ട്ടി​ക​യു​ടെ അ​ഞ്ചാം പ​തി​പ്പാ​ണി​ത്.

60 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഈ ​പ​ട്ടി​ക​യി​ലെ 80 ശ​ത​മാ​നം പേ​രും 10 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ്. അ​മേ​രി​ക്ക (2639 പേ​ര്‍) ആ​ണ് ഒ​ന്നാ​മ​ത്. ബ്രി​ട്ട​ന്‍ (546), ചൈ​ന (482), ജ​ര്‍​മ​നി (356), ഓ​സ്ട്രേ​ലി​യ (245) എ​ന്നി​വ​യാ​ണു തു​ട​ര്‍​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള​വ​രി​ല്‍ ഏ​റ്റ​വു​മ​ധി​കം ഉ​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന​തു പ്ര​ഫ. സി.​എ​ന്‍.​ആ​ര്‍. റാ​വു​വാ​ണ്. ര​സ​ത​ന്ത്ര​ത്തി​ല്‍ നൊ​ബേ​ലി​നു ശി​പാ​ര്‍​ശ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ഈ 84 ​വ​യ​സു​കാ​ര​നെ ഭാ​ര​ത​ര​ത്ന ന​ല്കി രാ​ജ്യം ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

പ​രി​സ്ഥി​തി, ജ​ല​ശു​ദ്ധീ​ക​ര​ണം എ​ന്നി​വ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദ​ന്പ​തി​ക​ളാ​യ അ​ലോ​ക് മി​ത്ത​ല്‍, ജ്യോ​തി ​മി​ത്ത​ല്‍, ഭ​ക്ഷ്യ​സം​സ്ക​ര​ണ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ സി​എ​സ്‌ഐആ​റി​ലെ അ​ശോ​ക് പാ​ണ്ഡേ, ജി​നോ​മി​ക്സി​ല്‍ രാ​ജീ​വ് വാ​ര്‍​ഷ്ണേ​യ്, ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​ല്‍ ജെ​എ​ന്‍​യു​വി​ലെ ദി​നേ​ശ് മോ​ഹ​ന്‍, ജൈ​വ​ഇ​ന്ധ​ന വി​ദ​ഗ്ധ​ന്‍ അ​വി​നാ​ശ്കു​മാ​ര്‍ അ​ഗ​ര്‍​വാ​ള്‍, മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ര​ജ​നീ​ഷ്കു​മാ​ര്‍, നാ​നോ ടെ​ക്നോ​ള​ജി കാ​ന്‍​സ​ര്‍ ചി​കി​ത്സ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ​ഞ്ജീ​ബ് സാ​ഹു, ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ന്‍ ശ​ക്തി​വേ​ല്‍ ര​ത്തി​ന​സ്വാ​മി എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ര്‍.