Capturing Business 360°

മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ആസ്തിയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഐസിഐസിഐ; ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള മ്യൂച്വല്‍ ഫണ്ട് കമ്പനി ഇനി എച്ച്‌ഡിഎഫ്‌സി മ്യൂചല്‍ ഫണ്ട്

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് കമ്ബനികളില്‍ ആസ്തിയില്‍ എച്ച്‌ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഒന്നാമതെത്തി. രണ്ടു വര്‍ഷമായി ഒന്നാം സ്ഥാനത്തുള്ള ഐസിഐസിഐ യെ മറി കടന്നാണ് എച്ച്‌ഡിഎഫ്‌സി ഇത്തവണ ഒന്നാം സ്ഥാനത്ത് എത്തിയത്.

എച്ച്‌ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയാണ്. ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയും. ഈ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ എച്ച്‌ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി 9 ശതമാനത്തോളം വര്‍ദ്ധിച്ചു.