Capturing Business 360°

പൊ​തു​മേ​ഖ​ല​ ബാങ്കുകളുടെ ലയനത്തിന് കേ​ന്ദ്ര കാ​ബി​ന​റ്റിന്റെ അം​ഗീ​കാ​രം; വി​ജ​യ ബാ​ങ്കും ദേ​ന ബാ​ങ്കും ഇനി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ല്‍, ഏ​പ്രി​ല്‍ ഒ​ന്നി​നു ലയനം പ്രാബല്യത്തിൽ

ന്യൂഏജ് ന്യൂസ്

ന്യൂ​ഡ​ല്‍​ഹി: പൊ​തു​മേ​ഖ​ല​യി​ലെ വി​ജ​യ ബാ​ങ്കും ദേ​ന ബാ​ങ്കും ഏ​പ്രി​ല്‍ ഒ​ന്നി​നു ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ല്‍ ല​യി​ക്കും. ഇ​ന്ന​ലെ ചേ​ര്‍​ന്ന കേ​ന്ദ്ര കാ​ബി​ന​റ്റ് ഇ​തി​ന് അം​ഗീ​കാ​രം ന​ല്കി.

ല​യ​ന​ത്തോ​ടെ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ ബാ​ങ്കാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ മാ​റും. വി​ജ​യ ബാ​ങ്കി​ന് ഉ​യ​ര്‍​ന്ന ലാ​ഭ​ക്ഷ​മ​ത ഉ​ള്ള​തും ദേ​ന ബാ​ങ്കി​ന് കു​റ​ഞ്ഞ പ​ലി​ശ​യു​ള്ള ക​റ​ന്‍റ് അ​ക്കൗ​ണ്ട്, സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് നി​ക്ഷേ​പ​ങ്ങ​ള്‍ കൂ​ടു​ത​ലു​ള്ള​തും സം​യു​ക്ത ബാ​ങ്കി​നു നേ​ട്ട​മാ​കു​മെ​ന്നു സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു.

വി​ജ​യ, ദേ​ന ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ല​യ​ന​ത്തോ​ടെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ജീ​വ​ന​ക്കാ​രാ​കും. ആ​രെ​യും പി​രി​ച്ചു​വി​ടി​ല്ലെ​ന്നു നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് അ​റി​യി​ച്ചു.

ദേ​ന ബാ​ങ്കി​ന്‍റെ 1000 ഓ​ഹ​രി​ക്ക് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ 110 ഓ​ഹ​രി കി​ട്ടും. ര​ണ്ടു രൂ​പ​യാ​ണു ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ഓ​ഹ​രി​യു​ടെ മു​ഖ​വി​ല. വി​ജ​യ ബാ​ങ്കി​ന്‍റെ ആ​യി​രം ഓ​ഹ​രി​ക്കു ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ 402 ഓ​ഹ​രി കി​ട്ടും.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​ച്ച്‌ഡി​എ​ഫ്സി ബാ​ങ്ക് എ​ന്നി​വ​യ്ക്കു പി​ന്നി​ലാ​കും ല​യ​ന​ശേ​ഷം ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ല്‍ ര​ണ്ടാം ​സ്ഥാ​നം ഇ​തി​നു കി​ട്ടും. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് മൂ​ന്നാം ​സ്ഥാ​ന​ത്തേ​ക്കു മാ​റും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ബാ​ങ്കാ​യ ഐ​സി​ഐ​സി​ഐ ബാ​ങ്കി​നേ​ക്കാ​ള്‍ വ​ലു​താ​യി​രി​ക്കും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ.