Capturing Business 360°

ഡിജിറ്റല്‍ ഇന്ത്യ കുതിക്കുന്നു; യു.പി.ഐ ഇടപാടുകള്‍ വർധിക്കുന്നു, ഡിസംബറില്‍ നടത്തിയ ഇടപാടുകള്‍ ഒരു ലക്ഷം കോടി രൂപ കടന്നു

ന്യൂഏജ് ന്യൂസ്

2018 ഡിസംബറില്‍ യൂണിഫൈഡ് പയ്മെന്റ്റ് ഇന്‍റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച്‌ നടത്തിയ ഇടപാടുകളുടെ മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞതായി നാഷണല്‍ പെയ്‌മെന്റ്കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ).

ഡിസംബര്‍ മാസത്തില്‍ 1.02 ലക്ഷം കോടിയുടെ 620 ദശലക്ഷം ഇടപാടുകള്‍ യുപിഐ ചാനല്‍ വഴി നടന്നു ഇത് നവംബറില്‍ 82,232 കോടി ആയിരുന്നു . 2017 ഡിസംബറില്‍ 13,144 കോടി രൂപയുടെ 145 ദശലക്ഷം ഇടപാടുകളാണ് നടന്നിരുന്നത് .

ഡിജിറ്റല്‍ ഇന്ത്യ: ഡിസംബറില്‍ യു.പി.ഐ ഇടപാടുകള്‍ ഒരു ലക്ഷം കോടി രൂപ കടന്നു ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കുള്ള പേയ്മെന്റ് 2016 ല്‍ ആരംഭിച്ച യു.പി.ഐ. ,നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ വഴി ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കുള്ള പേയ്മെന്റ് മാത്രമാണ് അനുവദിച്ചിരുന്നത് .എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യുപിഐ സേവനത്തിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പായ UPI 2.0 അവതരിപ്പിച്ചു.പുതിയ പതിപ്പില്‍ ഒരു വ്യാപാരിയുടെ ക്രെഡന്‍ഷ്യലുകള്‍ കാണാനും പരിശോധിക്കാനും ഉപപോക്താക്കള്‍ക്കു ഡിജിറ്റല്‍ ഇന്‍വോയ്സ് ആക്സസ് ചെയ്യാനും സാധ്യമാണ് .വ്യാപാരിയില്‍ നിന്ന് ഇന്‍വോയിസ് വന്നോ എന്ന് ഉറപ്പാക്കുകയും ചെയ്യാം.

ഇന്‍വോയ്സ് തുകയും മറ്റ് വിവരങ്ങളും പരിശോധിച്ച്‌ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ഇടപാടുകള്‍ നടത്താവുന്നതാണ്.പിയര്‍ ടു പിയര്‍ (പി 2 പി), പി 2 എം യുപിഐ പെയ്മെന്റുകള്‍ എന്നിവയില്‍ നിന്നും സമാഹരിച്ച ഡാറ്റ എന്‍പിസിഐ പുറത്തുവിട്ടിട്ടില്ലെങ്കിലും,യുപിഐയുടെ ഇടപാടുകളുടെ വളര്‍ച്ചയില്‍ P2P ഇടപാടുകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നത് തീര്‍ച്ചയാണ്.ഈ കഴിഞ്ഞ മാസങ്ങളില്‍ വ്യാപാര ഇടപാടുകളില്‍ നിന്നുമുള്ള വരുമാനവും ഉയര്‍ന്നിട്ടുണ്ട്.‌