Capturing Business 360°

ആയുഷ്മന്‍ ഭാരത് പദ്ധതിയിലൂടെ ഇതുവരെ നൽകിയത് 924 കോടിയുടെ സൗജന്യങ്ങൾ; ആദ്യ 100 ദിവസങ്ങളില്‍ 6.95 ലക്ഷം ഗുണഭോക്താക്കള്‍

ന്യൂഏജ് ന്യൂസ്

ആദ്യ 100 ദിവസങ്ങളില്‍ സൗജന്യമായി 6.95 ലക്ഷം ഗുണഭോക്താക്കള്‍ ആയുഷ്മന്‍ ഭാരത് പദ്ധതിയിലൂടെ 924 കോടിയുടെ സൌജന്യ ആശുപത്രിയില്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി. പദ്ധതിയില്‍ ഭാഗമായ 10.7 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ഒരു വര്‍ഷം സൗജന്യ ആരോഗ്യ പരിരക്ഷയായി ലഭിക്കുന്നതാണ്. പദ്ധതിയെ ജനങ്ങള്‍ കൂടുതല്‍ അറിയുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഒരു കോടിയിലധികം കുടുംബങ്ങള്‍ക്കു ഓരോ വര്‍ഷവും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണെന്നു ധന മന്ത്രി അരുണ്‍ ജെയ്‌റ്റിലി അഭിപ്രായപ്പെട്ടു.

പദ്ധതിയെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.ആദ്യ 100 ദിവസത്തിനുള്ളില്‍ 5.29 ലക്ഷം ക്ലെയിമുകള്‍ പദ്ധതിയുടെ കീഴില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.ഒരു രോഗിയുടെ ശരാശരി ആശുപത്രി ചെലവ് 12,932 രൂപയാണ്.പദ്ധതിയുടെ സ്വഭാവമനുസരിച്ചു ഒരു രോഗിയുടെ ശരാശരി ആശുപത്രി ചെലവ് 10000 രൂപയാകുമെന്നു സ്പെറ്റംബര്‍ 23 ന് പദ്ധതി മുന്നോട്ടു വെക്കുമ്ബോള്‍ തന്നെ നീതി ആയോഗ് പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാറുകളും നാഷണല്‍ ഹെല്‍ത്ത് ഏജന്‍സിയും (എന്‍എച്ച്‌എ) 16,000 ആശുപത്രികളെ പദ്ധതിയുടെ കീഴില്‍ ചേര്‍ത്തിട്ടുണ്ട്.ഇതില്‍ പകുതിയോളം ആശുപത്രികള്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളതാണ്.കൂടുതല്‍ ബ്രാന്‍ഡഡ് സ്പെഷ്യാലിറ്റി ആശുപത്രികളെ പദ്ധതിയുടെ കീഴില്‍ കൊണ്ട് വരാനാണ് ശ്രമം.പദ്ധതിയിയെ കുറിച്ച്‌ ആളുകളെ അറിയിക്കാനും ഗ്രാമീണ ജനസംഖ്യയില്‍ നിന്നും ആളുകളെ ആശുപത്രിയില്‍ എത്തിക്കാനുമായി അഞ്ച് കോടി ഗുണഭോക്താക്കള്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യാനാണു എന്‍.എച്ച്‌.എ. ആലോചിക്കുന്നത്.

ആശുപത്രിയിലെയും ചികിത്സാച്ചെലവിനേയും 6: 4 അനുപാതത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പങ്കിടുന്നു. 2018-19 കാലഘട്ടത്തില്‍ പദ്ധതിയുടെ ചെലവ് 4,000 കോടി രൂപയും ,പദ്ധതിക്കായുള്ള ഐ.ടി സംവിധാനങ്ങള്‍ക്ക് ഒരു തവണ നിക്ഷേപമായി 1,600 കോടി രൂപയുമാണ് കണക്കാക്കുന്നത് .ഈ സാമ്ബത്തിക വര്‍ഷം ആതുരസേവന പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയാണ് പദ്ധതി വഴി നല്‍കുക.ഇതുവരെ, പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചത് ഗുജറാത്ത്, തമിഴ്നാട്, ഛത്തീസ്ഗഡ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കാണ് .