Capturing Business 360°

എ​സ്‌​യു​വി വിപണിയിൽ പുതിയ പോർമുഖം തുറന്ന് നിസ്സാൻ; കിക്ക്സ് ഫെബ്രുവരിയില്‍ വി​പ​ണി​യി​ലെത്തിയേക്കും

ന്യൂഏജ് ന്യൂസ്

രൂ​പം​കൊ​ണ്ട് ഒ​രി​ക്ക​ലും കി​ക്ക്സി​നെ എ​സ്‌​യു​വി എ​ന്ന് വി​ളി​ക്കാ​ന്‍ പ​റ്റി​ല്ല. ബോ​ക്സി രൂ​പ​മ​ല്ല, വ​ലു​പ്പം എ​സ്‌​യു​വി​യു​ടെ അ​നു​പാ​ത​ത്തി​ല​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വാ​ഹ​ന​ത്തെ ക്രോ​സോ​വ​ര്‍ എ​ന്നു വി​ളി​ക്കാം. എ​ന്നാ​ല്‍, എ​സ്‌​യു​വി​ക​ളു​ടെ റൈ​ഡ് ഹൈ​റ്റ് അ​ഥ​വാ ഗ്രൗ​ണ്ട് ക്ലി​യ​റ​ന്‍​സ് കി​ക്ക്സി​ല്‍ ക​ട​മെ​ടു​ത്തി​ട്ടു​ണ്ട്. കാ​പ്ച​റി​നു​ള്ള​തു​പോ​ലെ 210 എം​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ന്‍​സാ​ണ് കി​ക്ക്സി​നു ന​ല്കി​യി​രി​ക്കു​ന്ന​ത്. ഗ്രൗ​ണ്ട് ക്ലി​യ​റ​ന്‍​സി​ല്‍ ആ​കൃ​ഷ്ട​രാ​യി എ​സ്‌​യു​വി വാ​ങ്ങു​ന്ന​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന മോ​ഡ​ലാ​ണ് കി​ക്ക്സ് എ​ന്ന് നി​സം​ശ​യം പ​റ​യാം. ആ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നു​ത​കു​ന്ന ഡി​സൈ​ന്‍. ഡു​വ​ല്‍ ടോ​ണ്‍ എ​ക്സ്റ്റീ​രി​യ​ര്‍ ക​ള​ര്‍ സ്കീം, ​എ​ല്‍​ഇ​ഡി ഹെ​ഡ്‌​ലാ​ന്പു​ക​ളും ഡി​ആ​ര്‍​എ​ലു​ക​ളും, നി​സാ​ന്‍റെ വി ​മോ​ഷ​ന്‍ ഗ്രി​ല്ലും മു​ന്‍​ഭാ​ഗം കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു.

മ​റ്റൊ​രു വാ​ഹ​ന​ങ്ങ​ളി​ലും കാ​ണ​ാത്ത വി​ധ​ത്തി​ല്‍ ബൂ​മ​റാം​ഗ് ടെ​യി​ല്‍ ലാ​ന്പാ​ണ് കി​ക്ക്സി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ്രീ​മി​യം ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന്‍: ഒ​റ്റ​വാ​ക്കി​ല്‍ പ്രീ​മി​യം എ​ന്ന് ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​നെ വി​ശേ​ഷി​പ്പി​ക്കാം. ബ്ലാ​ക്ക്-​ബ്രൗ​ണ്‍ ക​ള​ര്‍ സ്കീം ​ആ​ണ് ഉ​ള്ളി​ല്‍ ന​ല്കി​യി​രി​ക്കു​ന്ന​ത്. ബ്രൗ​ണ്‍ പാ​ന​ല്‍ ഡാ​ഷ്ബോ​ര്‍​ഡ്, ലെ​ത​ര്‍ ഡോ​ര്‍ പാ​ന​ലു​ക​ള്‍, ക​റു​ത്ത ഡാ​ഷ്ബോ​ര്‍​ഡ് ടോ​പ്, ലെ​ത​റി​ല്‍ പൊ​തി​ഞ്ഞ സീ​റ്റു​ക​ളും സ്റ്റി​യ​റിം​ഗ് വീ​ലു​മാ​ണു​ള്ള​ത്. കൂ​ടാ​തെ നി​സാ​ന്‍റെ മ​റ്റു മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച്‌ എ​ന്‍​ജി​ന്‍ ശ​ബ്ദം ഉ​ള്ളി​ലേ​ക്ക് ക​ട​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ഡി​സൈ​നാ​ണ് കി​ക്ക്​സി​നു​ള്ള​ത്.

ഫെബ്രുവരിയില്‍ വി​പ​ണി​യി​ലെ​ത്തു​ന്ന കി​ക്ക്സി​ന് 10-15 ല​ക്ഷം രൂ​പ വി​ലയാണ് പ്ര​തീ​ക്ഷി​ക്കു​ന്നത്.