Capturing Business 360°

ഐഫോണ്‍ മോഡലുകളുടെ അസംബ്ലിംഗ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍; കമ്പനിയുടെ പ്രീമിയം ഫോണുകള്‍ക്ക് ഇന്ത്യയിൽ വില കുറഞ്ഞേക്കും

ന്യൂഏജ് ന്യൂസ്

ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ X ഉള്‍പ്പെടെയുള്ള ഐഫോണിന്റെ പ്രീമിയം ഫോണുകള്‍ക്ക് വില കുറഞ്ഞേക്കും. ഐഫോണ്‍ പ്രീമിയം മോഡലുകളുടെ അസംബ്ലിംഗ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആപ്പിള്‍ ഫോണുകള്‍ക്ക് വില കുറഞ്ഞേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഇന്ത്യയില്‍ അസംബ്ലിംഗ് ചെയ്യുന്നതോടെ ഐഫോണുകളുടെ നിര്‍മ്മാണ ചിലവ് കുറയുന്നതാണ് വിലകുറഞ്ഞേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. ഇതോടെ ഇറക്കുമതി ചിലവും കുറയും. ഫോക്സോണ്‍ എന്ന കരാര്‍ നിര്‍മ്മാതാക്കളാണ് ഐ ഫോണുകള്‍ അസംബിള്‍ ചെയ്യുക. ചെന്നൈയി പ്ലാന്റിലായിരീക്കും ഐ ഫോണുകളുടെ അസംബ്ലിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഘട്ടത്തില്‍ ഐഫോണ്‍ X ഉള്‍പ്പടെയുള്ള പ്രീമിയം ഫോണുകളുടെ അസംബ്ലിംഗ് മാത്രമായിരിക്കും ഫോക്‌സോണ്‍ പ്ലാന്റില്‍ നടക്കുക. നിലവില്‍ ഐഫോണ്‍ എസ് ഇ, 6 എസ് എന്നീ മോഡലുകളുടെ അസംബ്ലിങ് ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഫോക്സോണില്‍ പുതിയ അസംബ്ലിംഗ് യൂണിറ്റ് വരുന്നതോടെ 25000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.