Capturing Business 360°

ന്യൂഇയര്‍ ഓഫറുകളുമായി റിലയൻസ് ജിയോ; 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക്, ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ജനുവരി 31വരെ

ന്യൂഏജ് ന്യൂസ്

മുംബൈ: ന്യൂഇയര്‍ ഓഫറുകളുമായി ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫര്‍ നിലവിലുള്ള ഉപയോക്തക്കള്‍ക്കും, പുതിയതായി എത്തുന്ന ഉപഭോക്താക്കള്‍ക്കും ഒരു പോലെ ലഭ്യമാക്കാനൊരുങ്ങുകയാണ് കമ്ബനി.

2019 ജനുവരി 31വരെ മാത്രമാണ് ഓഫര്‍ കാലാവധി. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ജിയോയുടെ എല്ലാ ചാനലിലും ലഭ്യമാകും. ഓണ്‍ലൈനായും ഓഫ് ലൈനായും ഇത് ചെയ്യാം. 399 രൂപയുടെ ഓഫര്‍ ചെയ്യുന്നതോടെ എജിയോ സ്റ്റോറിലേക്കുള്ള കൂപ്പണ്‍ ആയാണ് 399 രൂപ ക്യാഷ്ബാക്ക് ലഭിക്കുക.

ഇത് മൈ ജിയോ ആപ്പിലെ മൈ കൂപ്പണ്‍ എന്ന സെക്ഷനിലാവും ലഭ്യമാവുക. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ എജിയോ സ്റ്റോറില്‍ നിന്ന് വാങ്ങുമ്‌ബോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാം. മാര്‍ച്ച്‌ 15 നുള്ളില്‍ കൂപ്പണ്‍ ഉപയോഗിച്ചിരിക്കണം അതിന് ശേഷം കൂപ്പണിനു വാല്യു ഉണ്ടാവുന്നതല്ല.