Capturing Business 360°

വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച്‌ നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍ വിപണിയിലേക്ക്; പുതിയവ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍ മികച്ചതാണെന്നാണ് നിര്‍മ്മാതാക്കള്‍

ന്യൂഏജ് ന്യൂസ്

വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച്‌ നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍ വിപണിയിലേക്കെത്തുകയാണ്. ഗുജറാത്തിലെ ‘ശാശ്വത്’ എന്ന കര്‍ഷക കൂട്ടായ്മയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇവ ഗുജറാത്ത് സര്‍ക്കാരിന്റെ സഹായത്തോടെ വിപണിയിലെത്തിക്കും. മൂന്ന് രൂപയാണ് ഇതിന്റെ വില. തൃശൂരില്‍ നടക്കുന്ന വൈഗ കൃഷി മേളയിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. 20 കര്‍ഷകരാണ് ശാശ്വതില്‍ ഉള്ളത്. കഴിഞ്ഞ നാല് മാസമായി നാപ്കിനിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിലക്കുറവും ഭാരക്കുറവും കൂടുതല്‍ ആഗിരണ ശേഷിയുമാണ് ഇവയുടെ പ്രത്യേകത.

വാഴനാരു കൊണ്ടുള്ള നാപ്കിനുകള്‍ നിലവില്‍ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍ മികച്ചതാണെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. വാഴനാര് കൊണ്ട് നിര്‍മ്മിച്ച ശില്‍പങ്ങളും മറ്റ് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ഗുജറാത്ത് ഹോട്ടിക്കള്‍ച്ചര്‍ മിഷന്റെ സ്റ്റാളിലുണ്ട്. തൃശൂരിലാണ് വൈഗ കൃഷി മേള നടക്കുന്നത്.