Capturing Business 360°

ബാബു എബ്രഹാം കള്ളിവയലിൽ തുടർച്ചയായ മൂന്നാം തവണയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കൗൺസിൽ അംഗം

ന്യൂഏജ് ന്യൂസ്

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദേശീയ കൗൺസിലിലേക്ക് ബാബു എബ്രഹാം കള്ളിവയലിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ഭരണസമിതിയിലേക്ക് ആദ്യമായാണ് കേരളത്തിൽ നിന്നൊരാൾ തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത്. 2019 ഫെബ്രുവരി മുതൽ മൂന്നു വർഷമാണ് പുതിയ കൗൺസിലിന്റെ കാലാവധി. കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്ണറാണ് അദ്ദേഹം.