Capturing Business 360°

വിലക്കുറവിന്റെ ഉത്സവവുമായി ഷവോമിയുടെ എംഐ ഫാന്‍ സെയില്‍; ഡിസംബര്‍ 21 വരെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടിവിക്കും വന്‍ വിലക്കുറവ്

ന്യൂഏജ് ന്യൂസ്

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമി. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് ഓഫര്‍. ആമസോണ്‍ വഴിയും ഷവോമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ.കോം വഴിയുമാണ് വില്‍പ്പന.

ചില ഓഫറുകള്‍ ഫ്ലിപ്കാർട് വഴിയും ലഭിച്ചേക്കും. പേടിഎം വാലറ്റ് വഴി വാങ്ങുന്നവര്‍ക്ക് 3000രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്. മൊബീക്വിക്ക് വഴി ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 1000 രൂപ ഡിസ്‌ക്കൌണ്ട് ലഭിക്കും.

റെഡ്മീ 6എ 16ജിബി പതിപ്പിന് 1,000 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ കുറഞ്ഞ വില 5,999 രൂപയായിരിക്കും. 6എയുടെ 32 ജിബി പതിപ്പിന് വില 1,000 രൂപ വിലക്കുറവില്‍ 6,999 രൂപയാണ് വില. റെഡ്മീ നോട്ട് 5 പ്രോ 4ജിബിക്കും, റെഡ്മീ നോട്ട് 5 പ്രോ 6ജിബി പതിപ്പിനും 3,000 രൂപ വീതം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ്മീ വൈ2 3ജിബി പതിപ്പ് 1500 രൂപ വിലക്കുറവില്‍ 8,999 രൂപയ്ക്ക് ലഭിക്കും. ഈ ഫോണിന്റെ 4ജിബി പതിപ്പ് 3,000 രൂപ വിലക്കുറവില്‍ 10,999 രൂപയ്ക്ക് ലഭിക്കും.എംഐ എ2 വിന്റെ 4ജിബി പതിപ്പിന് 2,500 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ2 വിന്റെ 6ജിബി പതിപ്പിന് 3,500 രൂപ വിലക്കുറവില്‍ 16,999 രൂപയ്ക്ക് ലഭിക്കും.