Capturing Business 360°

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്; ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വിലയില്‍ കുറവുണ്ടായത്. ഗ്രാമിന് 2,915 രൂപയും പവന് 23,320 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ 1,239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔണ്‍സിന്റെ വില.