Capturing Business 360°

ദുബൈ രാജകുടുബത്തിന്റെ അത്യാഢംബര വിവാഹം മുതൽ ലോകത്തെ ഞെട്ടിച്ച ‘ഐക്കിയ’ ലോഞ്ച് വരെ: ഇവന്റ് മാനേജ്‌മെന്റിൽ പുതുചരിത്രം സൃഷ്ടിച്ച് തൃശൂർ സ്വദേശി ഐജോ ഫ്രാൻസിസ്

ന്യൂഏജ് ന്യൂസ്

ഇവന്റ് മാനേജ്മെന്റ് എന്നൊരു മേഖല ഉദിക്കുന്നതിന് ഏറെ മുൻപേ തൃശൂരിൽ നിന്നൊരു കോളേജ് വിദ്യാർത്ഥി അതിന്റെ സാധ്യതകളിലേക്ക് നടന്നു കയറി. കേരളത്തിൽ ഇവന്റ് മാനേജ്‌മെന്റിന്റെ തുടക്കക്കാരിലൊരാളായി ഐജോ ഫ്രാൻസിസ് മാറി. ഗൾഫിൽ ഇവന്റ്റ് മാനേജ്‌മെന്റിലെ അമരക്കാരനായി. ദില്ലി മോട്ടോർ എക്സ്പോയിൽ വൻകിട കമ്പനികളെ വിസ്മയിപ്പിച്ചു തുടങ്ങിയതാണ് ഐജോയുടെ യാത്ര. അബുദാബി മോട്ടോർഷോയുടെ തുടക്കക്കാരനായി ഗൾഫിൽ വേരുപടർത്തി. ലോകോത്തര കമ്പനിയായ കാറ്റർപില്ലറിന്റെ വിശ്വസ്ത ഇവന്റ് മേക്കറായി. ദുബൈ ഭരണാധികാരി ഷേക്ക് മുഹമ്മദിന്റെ മകളുടെ വെഡിങ് മാനേജ്മെന്റിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രം. ലോകപ്രശസ്ത ഫർണിച്ചർ ബ്രാൻഡായ ഐക്കിയയുടെ ഇന്ത്യൻ പ്രവേശനം ഹൈദരാബാദിൽ ഉത്സവമാക്കിയതും ഈ മലയാളി. ഇവന്റുകളിൽ നിന്നും ഇവെന്റുകളിലേക്ക് നീളുന്ന ഐജോ ഫ്രാൻസിസിന്റെ പ്രചോദിപ്പിക്കുന്ന യാത്ര.
കൂടുതലറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.