Capturing Business 360°

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യമിടുന്നത് റവന്യൂകമ്മി മറികടക്കുവാൻ

ന്യൂഏജ് ന്യൂസ്

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓഹരി വില്‍പ്പന വേഗത്തിലാക്കി റവന്യൂകമ്മി മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ 80000 കോടി രൂപ സമാഹരിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ 10000 കോടി രൂപ സമാഹരിക്കാനാണ് സാധിച്ചത്. റവന്യൂകമ്മി മറികടക്കാന്‍ ഓഹരി വില്‍പ്പന ലക്ഷ്യം പത്ത് ശതമാനം വര്‍ധിപ്പിച്ച് 90000 കോടി രൂപയാക്കിയിട്ടുമുണ്ട്.

ഓഹരിവിൽപന നടത്തേണ്ട‌ 12 സഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി. കോൾ ഇന്ത്യ, നാൽകോ, എൻഎംഡിസി, ഭെൽ, എച്ച‌്എഎൽ, എൻബിസിസി, എൻഎച്ച‌്പിസി, കെഐഒസിഎൽ (കുദ്രേമുഖ‌് ഇരുമ്പയിര‌് കമ്പനി) എന്നിവയും പട്ടികയിലുണ്ട‌്.

ഒരേ സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിക്കാനെന്ന പേരിലാണ് ഓഹരിവിൽപ്പന. ഇത്തരത്തില്‍ പരസ്പരം വിറ്റഴിക്കാനുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയും തയ്യാറാക്കി.

പരസ‌്പര വിൽപ്പനയുടെ ഭാഗമായി റൂറൽ ഇലക്ട്രിക്കൽ കോർപറേഷനിലുള്ള (ആർഇസി) 52.63 ശതമാനം കേന്ദ്രസർക്കാർ ഓഹരി പവർ ഫിനാൻസ‌് കോർപറേഷന‌് വിൽക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി. ഇതുവഴി 15,000 കോടി കേന്ദ്രത്തിന് ലഭിക്കും. ജലവൈദ്യുതി ഉൽപ്പാദനക്കമ്പനിയായ എസ‌്ജെവിഎന്നിൽ (സത‌്‌ലജ‌് ജലവൈദ്യുതി നിഗം) സർക്കാരിന‌് 64 ശതമാനത്തോളം ഓഹരിയുണ്ട‌്. ഇവ എൻടിപിസി വാങ്ങണമെന്നാണ‌് കേന്ദ്രനിലപാട്. എട്ടായിരം കോടി രൂപയാണ‌് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. എസ‌്ജെവിഎന്നിൽ ഓഹരിപങ്കാളിത്തമുള്ള ഹിമാചൽപ്രദേശ‌് സർക്കാർ കേന്ദ്രനീക്കത്തെ എതിര്‍ത്ത് രം
ഗത്തുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനപദ്ധതികൾക്ക് വിനിയോഗിക്കേണ്ട പണമാണ‌് ഓഹരികൾ വാങ്ങുന്ന ഇനത്തിൽ കേന്ദ്രസർക്കാരിന‌് നൽകേണ്ടിവരുന്നത്. ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പിനും കൂടുതൽ പണം കണ്ടെത്തേണ്ടിവരും.

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി സ്വകാര്യസ്ഥാപനങ്ങൾക്ക‌് കൈമാറുന്നതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിനുള്ള ഓഹരികൾ ഇതര പൊതുമേഖലാ സ്ഥാപനങ്ങൾക്ക‌് വിറ്റ് പണം കണ്ടെത്താനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.