Capturing Business 360°

കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്; നിയമനം മൂന്ന് വര്‍ഷത്തേക്ക്

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. ജൂലൈയിലാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ അരവിന്ദ് സുബ്രഹ്മണ്യന്‍ രാജി സമര്‍പ്പിച്ചത്. ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ അസോസിയേറ്റ് പ്രഫസറും സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍ ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കൃഷ്ണമൂര്‍ത്തി സുബ്രമണ്യന്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിങ്ങിലും കോര്‍പറേറ്റ് ഗവേണന്‍സിലും വിദഗ്ദ്ധനായ അദ്ദേഹം ഉടനെ പുതിയ ചുമതലയേല്‍ക്കും.

ഐ ഐ ടി കാണ്‍പൂരില്‍ നിന്നും ഇലെക്‌ട്രിക്കല്‍ എഞ്ചിനീറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് കൊല്‍ക്കത്ത ഐ ഐ ടീയില്‍ നിന്ന് ഒന്നാമനായി എം ബി എ ബിരുദം.

ഷിക്കാഗോയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. അവിടെ അദ്ദേഹത്തിന്റെ റിസര്‍ച് ഗൈഡുമാരില്‍ ഒരാള്‍, സാക്ഷാല്‍ രഘുറാം രാജന്‍ ആയിരുന്നു. റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറും മോദി സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളുടെ കടുത്ത വിമര്‍ശകനുമായ വിരാള്‍ ആചാര്യ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്.

സെബിയുടെ സ്റ്റാന്റിംഗ് കമ്മറ്റി അംഗമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ബന്ധന്‍ ബാങ്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്, ആര്‍ ബി ഐ അക്കാദമി എന്നിവയുടെ ബോര്‍ഡ് അംഗമായിരുന്നു. അമേരിക്കയിലെ എമോറി സര്‍വകലാശാലയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു.

നോട്ട് നിരോധനത്തിന്റെ ശക്തനായ വക്താവാണ് അദ്ദേഹം. നാല്പത്തിയേഴുകാരനായ അദ്ദേഹം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്. സുബ്ബു് എന്ന് സ്നേഹപൂര്‍വ്വം അടുപ്പക്കാര്‍ വിളിക്കുന്ന അദ്ദേഹം നിരവധി അന്താരഷ്ട്ര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി ജെ പിയുടെ നയങ്ങളെ ലേഖനങ്ങളില്‍ പിന്തുണക്കുന്ന അദ്ദേഹം, ഗാന്ധിയന്‍ സാമ്ബത്തിക നയങ്ങളുടെ കടുത്ത വിമര്‍ശകനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.