Capturing Business 360°

വെർട്ടിക്കൽ ജേർണലിസത്തിനു തുടക്കമിട്ട് ഫുട്ടേജ്; നൽകുന്നത് മൊബൈൽ കാഴ്ചയുടെ പൂർണത

ന്യൂഏജ് ന്യൂസ്

ദില്ലി: സമ്പൂർണ മൊബൈൽ ദൃശ്യാനുഭവം പകരുന്ന വെർട്ടിക്കൽ വീഡിയോ യുഗത്തിന് തുടക്കമിട്ടു ഫുട്ടേജ്. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് ടെലിവിഷനായ ഫുട്ടേജ് ടിവി പൂർണ രൂപത്തിലുള്ള വെർട്ടിക്കൽ ജേർണലിസമെന്ന ആശയം അവതരിപ്പിച്ചു. പേര് ‘ഫുട്ടേജ് വെർട്ടിക്കൽ’. വാർത്ത, സീരീസുകൾ, ഷോകൾ, ഫിലിമുകൾ, ഡിജിറ്റൽ സ്റ്റോറീസ് തുടങ്ങി എല്ലാ ഫോർമാറ്റുകളും വെർട്ടിക്കൽ രൂപത്തിൽ അവതരിപ്പിക്കും. മൊബൈൽ കാഴ്ചയുടെ പൂർണതയാണ് വെർട്ടിക്കൽ മീഡിയ നൽകുകയെന്ന് കമ്പനി വ്യക്തമാക്കി. ‘ഫുട്ടേജ് മോബ്’ എന്ന വെർട്ടിക്കൽ പ്ലാറ്റ്ഫോമിന്റെ ബീറ്റയും കമ്പനി അവതരിപ്പിച്ചു. വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരേ സമയം വെർട്ടിക്കൽ രൂപത്തിലുള്ള ഉള്ളടക്കം ലഭ്യമാക്കും.

പുതിയ ഫോർമാറ്റ് എന്ന നിലയിൽ ദീർഘകാലത്തെ ഗവേഷണ, പരീക്ഷണങ്ങൾക്കൊടുവിലാണ് ഫുട്ടേജ് എത്തുന്നതെന്ന് ‘ഫുട്ടേജ് വെർട്ടിക്കലിനു നേതൃത്വം നൽകുന്ന മുരളീധരൻ പിവി പറഞ്ഞു. പങ്കാളിത്ത സ്വഭാവമായിരിക്കും ഇതിന്റെയും പ്രത്യേകത. ഫുട്ടേജ് റിയൽ പീപ്പിൾ ജേർണലിസത്തിന്റെ ഭാഗമായിരിക്കും ഇത്. മൊബൈൽ ഉപയോഗിച്ച് പകർത്താമെന്നിരിക്കെ ആർക്കും എളുപ്പത്തിൽ പുതിയ ഫോർമാറ്റ് ശീലിക്കാൻ സാധിക്കും- മുരളിധരൻ വ്യക്തമാക്കി. വെർട്ടിക്കൽ വീഡിയോയുടെ നിർമാണം പരിശീലിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഫുട്ടേജ് ഒരുക്കുന്നുണ്ട്. വെർട്ടിക്കൽ ഫോർമാറ്റിൽ ഡിജിറ്റൽ പബ്ലിഷിംഗ് രംഗത്തേക്കും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഫുട്ടേജ് പ്രവേശിക്കും. ഡിജിറ്റൽ മീഡിയയിലെ സമഗ്ര വെർട്ടിക്കൽ സാധ്യതകളും, അതിന്റെ സമ്പൂർണ മൊബൈൽ കാഴ്ച്ചാനുഭവവും ആണ് ഫുട്ടേജ് മുന്നോട്ടു വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.