Capturing Business 360°

സംസ്ഥാനത്ത് ബിയറിന് ആവശ്യക്കാർ കുറഞ്ഞു; വിദേശമദ്യത്തിന്റെ വില്പന കൂടി, ബിവറേജസ് കോർപ്പറേഷന്റെ ലാഭം അഞ്ചുശതമാനം വർധിച്ചു

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറിന് ആവശ്യക്കാർ കുറഞ്ഞതായി മന്ത്രി ടി.പി. രാമകൃഷ്ണൻ. എന്നാൽ വിദേശമദ്യത്തിന്റെ വില്പന കൂടിയതായും അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ കഴിഞ്ഞ സാമ്പത്തികവർഷത്തെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻനിർമിത വിദേശമദ്യത്തിന്റെ വിൽപ്പന 3.10 ലക്ഷം പെട്ടി മദ്യക്കുപ്പികൾ കൂടുതൽ രേഖപ്പെടുത്തി. അതേസമയം തന്നെ ബിയറിന്റെ വിൽപ്പന 34.71 ലക്ഷം പെട്ടി കുറഞ്ഞു.

മദ്യത്തിന്റെ നികുതിയും വിലയും കൂട്ടിയത് വിൽപ്പന കുറയാൻ കാരണമായത്. അങ്ങനെവന്നപ്പോൾ ബിവറേജസ് കോർപ്പറേഷന്റെ ലാഭം അഞ്ചുശതമാനമാണ് കൂടിയത്. മദ്യവിൽപ്പനയിലൂടെ ബിവറേജസ് കോർപ്പറേഷന് 11,024 കോടി രൂപ ലാഭം നികുതിയിനത്തിൽ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 2016-17 സാമ്പത്തികവർഷത്തിൽ ഇത് 10,353 കോടി രൂപയായിരുന്നു.

ഈ നവംബർ ഒന്നുമുതൽ മദ്യത്തിന് വില ഏഴുശതമാനമാണ് കൂട്ടിയത്. ഇതാണ് വരുമാനം കൂടാൻ കാരണം. 267 ബിവറേജസ് ഷോപ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.