Capturing Business 360°

മൊബൈൽ വാലറ്റ് ആപ്പ് ആയിരുന്ന ബഡ്ഡി എസ്ബിഐ പിൻവലിച്ചു; ഉപഭോക്താക്കൾക്ക് യോനോയിലേക്ക് മാറാം

ന്യൂഏജ് ന്യൂസ്

ഉപഭോക്താക്കൾക്ക് മികവുറ്റ സേവനങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. തങ്ങളുടെ സേവനങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ എസ്.ബി.ഐയുടെ മൊബൈൽ വാലറ്റ് ആപ്പ് ആയിരുന്ന എസ്.ബി.ഐ. ബഡ്ഡിയുടെ സേവനങ്ങൾ ബാങ്ക് അവസാനിപ്പിച്ചു. ഇത് ഉപയോഗിച്ചിരുന്നവർക്ക് ആശ്വാസം നൽകി ബാങ്കിന്റെ യോനാ ആപ്പ് ഉപയോഗിക്കാം.

ഉപഭോക്താക്കൾക്ക് പണം അയക്കുന്നതിനും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കാണുന്നതിനും മൊബൈൽ റീച്ചാർജ്, സിനിമാ ടിക്കറ്റ് ബുക്കിങ്, ഓൺലൈൻ ഷോപ്പിങ് എന്നിവയ്ക്കും ഒക്കെയായി 2015 ഓഗസ്റ്റിലാണ് ബഡ്ഡി ആപ്പ് എസ്.ബി.ഐ. അവതരിപ്പിച്ചത്. ഇതിനെക്കാൾ കുറെക്കൂടി ഫീച്ചറുകളുള്ള ആപ്പാണ് 2017 നവംബർ 24-ന് അവതരിപ്പിച്ച യോനോ. യു നീഡ് ഒൺലി വൺ എന്നതിന്റെ ചുരുക്കെഴുത്താണ് യോനോ. നിർമിത ബുദ്ധി, മെഷീൻ ലേണിങ് തുടങ്ങിയവ ഉപയോഗിച്ചാണ് ആപ്പ് വികസിപ്പിച്ചത്. വിവിധ ആപ്പുകൾ യോനോയിൽ ലയിപ്പിച്ച് യോനോയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

യോനോ ഉപയോഗിക്കുന്നത് എങ്ങനെ?

മൊബൈൽ ബാങ്കിങ്ങിനായുള്ള യൂസർ ഐഡിയും പാസ്വേഡും (എംപിൻ) ഉപയോഗിച്ച് മാത്രമേ ആപ്പ് പ്രവർത്തിപ്പിക്കാനാകൂ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഉപഭോക്താക്കൾക്ക് പിന്നീട് പാസ് വേഡ് റീസെറ്റ് ചെയ്യാവുന്നതാണ്. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്.

യോനോയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ

1. അഞ്ച് മിനിറ്റുകൊണ്ട് യോനോ ആപ്പ് ഉപയോഗിച്ച് എസ്.ബി.ഐയിൽ ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട് തുറക്കാനാകും എന്നതാണ് പ്രധാന സവിശേഷത. നിശ്ചിത കാലയളവിനുള്ളിൽ കെ.വൈ.സി. രേഖകൾ ബാങ്കിൽ സമർപ്പിക്കണമെന്നു മാത്രം.

2. ബാങ്കിന്റെ പ്രവർത്തനസമയം കഴിഞ്ഞും വ്യക്തിഗത വായ്പകൾക്കായി യോനോയിലൂടെ അപേക്ഷിക്കാം.

3. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനും പണം കൈമാറ്റം ചെയ്യുന്നതിനും ഉത്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങുന്നതിനുമെല്ലാം യോനോ ഉപയോഗിക്കാനാകും. ആമസോൺ, ഫ്ലിപ്കാർട്ട്, ഒല, യാത്ര, സ്വിഗി തുടങ്ങി അറുപതോളം ഇ-കൊമേഴ്സ് കമ്പനികളിൽ നിന്ന് യോനോ ഉപയോഗിച്ച് സധനങ്ങളും സേവനങ്ങളും വാങ്ങാം.

4. ഐ.ആർ.സി.ടി.സി.യുടെ സൈറ്റിൽ യോനോ ആപ്പ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ടാക്സി ബുക്കിങ്ങുകൾക്കും ആപ്പ് ഉപയോഗിക്കാം

5. നിലവിലെ ബാങ്ക് ഉപഭോക്താക്കൾക്ക് ആപ്പിൽ എസ്.ബി.ഐ. ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിക്കാനാകും.

6. ബാങ്കിങ്, ഇൻഷുറൻസ്, നിക്ഷേപ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കെല്ലാം യോനോ ഉപയോഗിക്കാം. മെഡിക്കൽ ബില്ലുകൾ അടയ്ക്കുന്നതിനും ആപ്പ് സഹായകരമാണ്. 14 വിഭാഗങ്ങളിൽ യോനോ ഉപയോഗിച്ചുള്ള സേവനങ്ങൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.