Capturing Business 360°

ആർബിഐ ഗ​വ​ര്‍​ണറിൽ നിന്ന് വിവാദങ്ങൾക്കായി കാത്തിരുന്നവർക്ക് നിരാശ; പ​ണ​ന​യം വി​ശ​ദീ​ക​രിച്ച പത്രസമ്മേളനത്തിൽ വി​വാ​ദ വി​ഷ​യങ്ങൾ സ്പർശിക്കാതെ കേന്ദ്രബാങ്ക് നേതൃത്വം, ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത് ആ​ശ്വാ​സ ന​ട​പ​ടി​കൾ

ന്യൂഏജ് ന്യൂസ്

പ​ണ​ന​യം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള റി​സ​ര്‍​വ് ബാ​ങ്ക് പ​ത്ര​സ​മ്മേ​ള​ന​ം ഇ​ന്ന​ലെ എ​ല്ലാ​വ​രും സാ​കു​തം ശ്ര​ദ്ധി​ച്ചു. സ​ര്‍​ക്കാ​രു​മാ​യു​ള്ള ബാ​ങ്കി​ന്‍റെ പോ​രാ​ട്ട​ത്തെ​പ്പ​റ്റി ഏ​തെ​ങ്കി​ലും കി​ട്ടു​മോ എ​ന്നാ​യി​രു​ന്നു ശ്ര​ദ്ധ. പ​ക്ഷേ ഒ​ന്നും കി​ട്ടി​യി​ല്ല. ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ലും ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍​മാ​രും ഒ​രു വി​വാ​ദ വി​ഷ​യ​വും സ്പ​ര്‍​ശി​ച്ചി​ല്ല. എ​ന്നാ​ല്‍ റി​സ​ര്‍​വ് ബാ​ങ്കി​ല്‍ നി​ന്ന് ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത് ആ​ശ്വാ​സ ന​ട​പ​ടി​ക​ളാ​ണ്. നാ​ട​കീ​യ​മൊ​ന്നു​മ​ല്ലെ​ന്നു മാ​ത്രം.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല വീ​ണ്ടും കു​തി​ച്ചു ക​യ​റു​ന്നി​ല്ലെ​ങ്കി​ല്‍ പ​ലി​ശ ഇ​നി കു​റ​യും എ​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ ആ​ശ്വാ​സം. ഇ​ന്ന​ലെ നി​ര്‍​ണാ​യ​ക പ​ലി​ശ നി​ര​ക്കു​ക​ള്‍ ഒ​ന്നും മാ​റ്റി​യി​ല്ല. ഒ​ക്‌​ടോ​ബ​റി​ലെ പ​ണ​ന​യ ക​മ്മി​റ്റി (എം​പി​സി) യോ​ഗ​വും പ​ലി​ശ​നി​ര​ക്ക് മാ​റ്റി​യി​ല്ല. അ​ടു​ത്ത യോ​ഗ​ങ്ങ​ളി​ലും പ​ലി​ശ കൂ​ട്ടാ​ന്‍ സാ​ധ്യ​ത കു​റ​വ്.

വി​ല​ക്ക​യ​റ്റ​ത്തെ​പ്പ​റ്റി​യു​ള്ള പ്ര​തീ​ക്ഷ കു​റ​ച്ചു. മാ​ര്‍​ച്ച്‌ ആ​കു​ന്പോ​ഴേ​ക്ക് 3.9-4.5 ശ​ത​മാ​നം മേ​ഖ​ല​യി​ലാ​കും ചി​ല്ല​റ വി​ല​ക്ക​യ​റ്റം എ​ന്നാ​ണു മു​ന്പ് ക​ണ​ക്കുകൂ​ട്ടി​യ​ത്. അ​ത് 2.7-3.2 ശ​ത​മാ​ന​മാ​യി ഇ​ന്ന​ലെ കു​റ​ച്ചു. ക​ഴി​ഞ്ഞ ആ​റു പ​ണ​ന​യ​ക​മ്മി​റ്റി​ക​ളും ക​ണ​ക്കാ​ക്കി​യ​തി​ലും കു​റ​വാ​യി​രു​ന്നു യ​ഥാ​ര്‍​ഥ വി​ല​ക്ക​യ​റ്റം. അ​ടു​ത്ത ധ​ന​കാ​ര്യ​വ​ര്‍​ഷം ആ​ദ്യ പ​കു​തി​യി​ല്‍ 3.8-4.2 ശ​ത​മാ​നം വി​ല​ക്ക​യ​റ്റ​മാ​ണു പ്ര​തീ​ക്ഷ. വി​ല​ക്ക​യ​റ്റ പ്ര​തീ​ക്ഷ കു​റ​ച്ചെ​ങ്കി​ലും ന​യ​പ​ര​മാ​യ സ​മീ​പ​നം മാ​റ്റി​യി​ല്ല. ഘ​ട്ടം​ഘ​ട്ട​മാ​യി പ​ലി​ശ കൂ​ട്ടു​ക എ​ന്ന ന​യം മാ​റ്റി​യി​ല്ല. നി​രീ​ക്ഷ​ക​ര്‍ ക​രു​തു​ന്ന​ത് അ​ടു​ത്ത യോ​ഗ​ത്തി​ല്‍ സ​മീ​പ​നം മാ​റ്റു​മെ​ന്നാ​ണ്.

വ​ള​ര്‍​ച്ച​ക്കാ​ര്യ​ത്തി​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി. 2018-19ല്‍ 7.4 ​ശ​ത​മാ​നം വ​ള​ര്‍​ച്ച​യാ​ണു പ്ര​തീ​ക്ഷ. ര​ണ്ടാം ത്രൈ​മാ​സ വ​ള​ര്‍​ച്ച 7.1 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ണ​പ്പോ​ള്‍ മ​റ്റു പ​ല​രും വാ​ര്‍​ഷി​ക പ്ര​തീ​ക്ഷ കു​റ​ച്ചു. എ​ന്നാ​ല്‍, റി​സ​ര്‍​വ് ബാ​ങ്ക് അ​തു ചെ​യ്തി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ 7.2-7.3 ശ​ത​മാ​നം വ​ള​ര്‍​ച്ച ഉ​ണ്ടാ​കു​മെ​ന്നു ബാ​ങ്ക് ക​രു​തു​ന്നു.
എ​ന്നാ​ല്‍, ആ​ഗോ​ള​ത​ല​ത്തി​ല്‍ വ​ള​ര്‍​ച്ച​യെ​പ്പ​റ്റി ആ​ശ​ങ്ക​യു​ള്ള​തു ബാ​ങ്ക് ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലും വ​ള​ര്‍​ച്ച കു​റ​യു​ക​യാ​ണ്. ജ​പ്പാ​നി​ലും ചൈ​ന​യി​ലും നി​ര​ക്കു കു​റ​ഞ്ഞു. ഇ​ന്ത്യ​യും നാ​ളെ കു​റ​ഞ്ഞ വ​ള​ര്‍​ച്ച​യി​ലേ​ക്കു നീ​ങ്ങി​യേ​ക്കാം.

കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യു​ള്ള ത​ര്‍​ക്ക​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് റി​സ​ര്‍​വ് ബാ​ങ്ക് ഇ​ന്ന​ലെ ഒ​രു സൂ​ച​ന​പോ​ലും ന​ല്കി​യി​ല്ല. എ​ന്നാ​ല്‍, വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു വേ​ണ്ട​ത്ര വാ​യ്പ കി​ട്ടു​ന്നി​ല്ല എ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദ​ത്തി​ല്‍ വ​ലി​യ ക​ഴ​ന്പി​ല്ലെ​ന്നു സ്ഥാ​പി​ച്ചു. പ​ണ​വി​പ​ണി​യി​ലെ പ​ലി​ശ​നി​ര​ക്ക് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ന​യ​പ​ര​മാ​യ നി​ര​ക്കി​ലും താ​ഴെ​യാ​യി​രു​ന്നു. പ​ണ​ല​ഭ്യ​ത​യി​ല്‍ പ്ര​ശ്ന​മി​ല്ലെ​ന്നാ​ണ് ഇ​തു കാ​ണി​ച്ച​ത്. ഒ​ക്‌​ടോ​ബ​റി​ലും ന​വം​ബ​റി​ലും ക​ട​പ്പ​ത്രം തി​രി​കെ വാ​ങ്ങി 86,000 കോ​ടി രൂ​പ വി​പ​ണി​യി​ലി​റ​ക്കി. പ്ര​തി​ദി​ന ലി​ക്വി​ഡി​റ്റി അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഫ​സി​ലി​റ്റി​യി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​നു ശേ​ഷം 1.47 ല​ക്ഷം കോ​ടി രൂ​പ​യും ന​ല്കി. ബാ​ങ്ക് വാ​യ്പ​ക​ളി​ലും ന​ല്ല വ​ര്‍​ധ​ന​യു​ണ്ട്.

പ​ണ​ന​യ​ക​മ്മി​റ്റി​യു​ടേ​ത​ല്ലാ​ത്ത ഏ​താ​നും ന​ട​പ​ടി​ക​ള്‍കൂ​ടി റി​സ​ര്‍​വ് ബാ​ങ്ക് ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്കു​ക​ള്‍ നല്​കു​ന്ന വ്യ​ക്തി​ഗ​ത-​ചി​ല്ല​റ വാ​യ്പ​ക​ള്‍​ക്കു പു​തി​യ മാ​ന​ദ​ണ്ഡം പ്ര​ഖ്യാ​പി​ച്ച​താ​ണ് അ​തി​ല്‍ പ്ര​ധാ​നം. ഭ​വ​ന, വാ​ഹ​ന വാ​യ്പ​ക​ള്‍ എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഇ​തു സ​ഹാ​യ​ക​മാ​കും. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ ഒ​രു നി​ഷ്പ​ക്ഷ നി​ര​ക്ക് ആ​ധാ​ര​മാ​ക്കി​യാ​കും വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ശ്ച​യി​ക്കു​ക. ഇ​തു​വ​രെ ബാ​ങ്കു​ക​ള്‍​ക്കു വ​രു​ന്ന ചെ​ല​വ് ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു പ​ലി​ശ. അ​തു ക​ണ​ക്കാ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ആ​ര്‍​ക്കും അ​റി​യാ​മാ​യി​രു​ന്നി​ല്ല. ഇ​നി ബാ​ങ്കി​നു പു​റ​മേ​യു​ള്ള ഒ​രു നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും പ​ലി​ശ. തി​ക​ച്ചും ഉ​പ​യോ​ക്തൃ പ​ക്ഷ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​യാ​ണ​ത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.