Capturing Business 360°

ആദായ നികുതി നൽകുന്നവരുടെ എണ്ണം കൂടുന്നു; കഴിഞ്ഞ വര്ഷം റിട്ടേൺ ഫയൽ ചെയ്തവരുടെ എണ്ണം 6.08 കോടി

ന്യൂഏജ് ന്യൂസ്

ന്യൂഡൽഹി ∙ ആദായ നികുതി നൽകുന്നവരുടെ എണ്ണം കൂടുന്നു. 2018–19 അസസ്മെന്റ് വർഷത്തിൽ റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 50% വർധിച്ച് 6.08 കോടിയിലെത്തി. പ്രത്യക്ഷ നികുതി വരുമാനം നടപ്പ് സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരിക്കുന്ന 11.5 ലക്ഷം കോടി രൂപയിൽ എത്തുമെന്ന് പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ സുശീൽചന്ദ്ര പറയുന്നു. നോട്ട് നിരോധനം ഗുണം ചെയ്തുവെന്നും ചന്ദ്ര പറഞ്ഞു.

നികുതി നൽകുന്ന കമ്പനികളുടെ എണ്ണം 8 ലക്ഷത്തിലെത്തി. ആധാർ നമ്പർ നൽകിയാൽ പാൻ 4 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്ന പദ്ധതി ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാൻ ആലോചിക്കുന്നതായും ചന്ദ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.