Capturing Business 360°

ഫ്ലിപ്കാർട്ടിൽ മൂന്നു ദിവസത്തെ ബിഗ് ഷോപ്പിങ് ഡെയ്സ് സെയിൽ; ഡിസംബർ 8 വരെ ഓഫർ പെരുമഴ, പകുതി വിലയ്ക്ക് സ്മാർട് ടിവി, ഫോണുകൾക്ക് വൻ ഓഫർ

ന്യൂഏജ് ന്യൂസ്

മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ മൂന്നു ദിവസത്തെ ബിഗ് ഷോപ്പിങ് ഡെയ്സ് സെയിൽ നടക്കുന്നു. ഡിസംബർ 6 മുതൽ 8 വരെയാണ് സെയിൽ നടക്കുന്നത്. സ്മാർട് ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 40 മുതൽ 80 ശതമാനം വരെയാണ് ഇളവുകൾ നൽകുന്നത്.

ഇന്ന് രാത്രി 12 നാണ് കച്ചവടം തുടങ്ങുക. അതേസമയം, ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇന്ന് രാത്രി 9 മണി മുതൽ തന്നെ ഓഫർ വിലയ്ക്ക് സാധനങ്ങൾ വാങ്ങാം. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം അധിക ഇളവ് ലഭിക്കും. നോ–കോസ്റ്റ് ഇംഐഎം ഓപ്ഷനുകളുമുണ്ട്.

സ്മാർട് ഫോൺ വിഭാഗത്തിൽ ഓണർ 9എൻ (3ജിബി, 4ജിബി വേരിയന്റുകൾ) യഥാക്രമം 8999 രൂപ, 10999 രൂപയ്ക്ക് വാങ്ങാം. ഷവോമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 6 പ്രോ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലാഷ് സെയിൽ ഉണ്ടാകും. ഷവോമിയുടെ പോകോ എഫ്1 ഫോണിന് 5000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണർ 7എസ് 2 ജിബി റാം വേരിയന്റ് 5999 രൂപയ്ക്ക് വാങ്ങാം. നോക്കിയ 5.1 പ്ലസ് വിൽക്കുക 9999 രൂപയ്ക്കാണ്. റിയല്‍മി സി1യ്ക്ക് 7499 രൂപയാണ് വിലയിട്ടിരിക്കുന്നത്. മുന്‍നിര ബ്രാൻഡുകളുടെ ഫോണുകളെല്ലാം ഓഫർ വിൽപ്പന പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ്, അനുബന്ധ ഉപകരണങ്ങൾക്ക് 80 ശതമാനം വരെയാണ് ഓഫർ നൽകുന്നത്. ലാപ്ടോപ്, ഹെഡ്ഫോണുകൾ, സ്പീക്കറുകൾ, ഡിഎസ്എല്‍ആർ ക്യമാറകൾ, പവര്‍ ബാങ്കുകൾ തുടങ്ങി വിഭാഗങ്ങളിൽ 80 ശതമാനം വരെ ഇളവ് ലഭിക്കും. സോണി, എച്ച്പി, ലെനോവോ, കാനോൻ തുടങ്ങി ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളുണ്ട്. ടിവി, വീട്ടു സാധനങ്ങളുടെ വിഭാഗത്തിൽ 500 ബ്രാൻഡുകളുടെ ഉലപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവ് പ്രതീക്ഷിക്കാം.

മൈക്രോമാക്സിന്റെ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി ടിവി വിൽക്കുന്നത് 15,999 രൂപയ്ക്കാണ്. നിലവിൽ 26,900 രൂപ വിലയുള്ള സ്മാര്‍ട് ടിവി 40 ശതമാനം ഇളവിലാണ് വിൽക്കുന്നത്. ഇതോടൊപ്പം നോ–കോസ്റ്റ് ഇംഐംഐ, 4000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ, 1000 രൂപയുടെ പ്രത്യേക ഇളവ്, ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക്, മാസ്റ്റർ കാർഡ് ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് എന്നിവയും ലഭ്യമാണ്.

സാംസങ്, ഷവോമി, വിയു, തോംസൺ, എൽജി, ബിപിഎല്‍ തുടങ്ങി 50 ല്‍ കൂടുതൽ ബ്രാൻഡുകളുടെ ടിവികൾ ഓഫർ വിലയ്ക്ക് വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.