Capturing Business 360°

കേരളത്തിലും തരംഗമായി ബിഎൻഐ; ലോകം മുഴുവൻ പടർന്ന ബിസിനസ് റഫറൽ നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നത് പുത്തൻ ബിസിനസ് സംസ്കാരം

ന്യൂഏജ് ന്യൂസ്

കൊച്ചി:രണ്ടര ലക്ഷം മെമ്പർമാർ, 8751 ചാപ്റ്ററുകൾ, കഴിഞ്ഞ ഒരു വർഷത്തിൽ 10.4 മില്യൺ ബിസിനസ് റെഫറൻസുകൾ, ഇക്കാലയളവിൽ മെമ്പർമാർക്കിടയിൽ നടന്ന ബിസിനസിന്റെ മൂല്യം 15.5 ബില്യൺ ഡോളർ. പറഞ്ഞു വരുന്നത് ബി എൻ ഐ യുടെ കഥമാണ്. ബിസിനസ് നെറ്റ്വർക്ക് ഇന്റർനാഷണൽ. അമേരിക്കയിൽ പിറന്ന് ലോകം മുഴുവൻ പടർന്ന ലോകത്തെ വലിയ ബിസിനസ് റെഫറൽ നെറ്റ്വർക്ക്. അംഗങ്ങൾ വ്യത്യസ്ഥ ബിസിനസ് മേഖലകളെ പ്രതിനിധീകരിക്കുന്നവർ. ബിഎൻ ഐ യിൽ ഇവർ സംസാരിക്കുന്നത് ബിസിനസിന്റെ ഭാഷ മാത്രം. പൊതു ബിസിനസ് സംഘടനകളുടെ ശൈലികളിൽ നിന്ന് ഏറെ വിഭിന്നമാണ് ബിഎൻഐ യുടെ രീതി. കൂടിച്ചേരലുകൾ പുലർച്ചെ. തികഞ്ഞ അച്ചടക്കം. കൃത്യമായ സമയക്രമം. വ്യക്തമായ ടാർഗറ്റുകൾ, ഡോക്യുമെന്റേഷൻ.

അംഗങ്ങൾക്കിടയിൽ ബിസിനസ് നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്നു, ബിഎൻഐയിലെ മീറ്റിംഗ് ഘടന. ഓരോ മീറ്റിങ്ങിലും അംഗങ്ങളുടെ റഫറൻസിൽ സന്ദർശകരുമെത്തുന്നു. മെമ്പർഷിപ്പിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്‌. ഒരു ചാപ്റ്ററിൽ ഒരു ബിസിനസ് മേഖലയിൽ നിന്ന് ഒരാളെ മാത്രമേ അംഗമാക്കൂ. റഫറൽ വിസിറ്റ് അംഗത്വത്തിലേക്ക് വഴി തുറക്കുന്നു.

ബിഎൻ ഐ, കേരളത്തിലും ഒരു തരംഗമായി പടരുകയാണ്. ചാപ്റ്ററുകളുടെയും, അംഗങ്ങളുടെയും എണ്ണം പ്രതിദിനം കൂടുന്നു. ബിഎൻഐയുടെ അതി വേഗ വളർച്ചക്ക് കാരണം അർത്ഥവത്തായ രീതിയിൽ റഫറൽ ബിസിനസ് അംഗങ്ങൾക്കിടയിൽ നടക്കുന്നു എന്നത് തന്നെ. അതെ, ബിഎൻഐയുടെ ഭാഷ ബിസിനസിന്റേതാണ്.

ബിഎൻഐ യെ അടുത്തറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.