Capturing Business 360°

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു; പ്രഖ്യാപനം നിയമസഭാ സമ്മേളനത്തിന് ശേഷം

ന്യൂഏജ് ന്യൂസ്

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്.

നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്.മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന അംഗീകരിച്ചു. ഓട്ടോയ്ക്ക് മുപ്പതും ടാക്സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാര്‍ശ. എന്നാൽ നിരക്ക് വർധന നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കു എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.