Capturing Business 360°

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്സ് 166 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 51 പോയിന്റും താഴ്ന്നു

ന്യൂഏജ് ന്യൂസ്

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 166 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 51 പോയിന്റ് നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.

എന്‍ടിപിസി, ഒഎന്‍ജിസി, അദാനി പോര്‍ട്ട്സ് എന്നീ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികളിലും നഷ്ടം സംഭവിച്ചു. ആഗോള വിപണിയിലെ നഷ്ടം തന്നെയാണ് ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള സാമ്ബത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചതും യുഎസ് ട്രഷറിയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതും വാള്‍ സ്ട്രീറ്റിലെ ഇടിവിന് കാരണമായി.

എണ്ണ വിലയില്‍ ഇന്ന് ഒരു ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.15 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപ 64 പൈസയാണ് ഇന്നത്തെ നിരക്ക്. അമേരിക്കന്‍ കറന്‍സിയുടെ ആവശ്യം വര്‍ധിച്ചതോടെ നാണയപ്പെരുപ്പം വീണ്ടും താഴ്ന്നു. ചൊവ്വാഴ്ച നാലു പൈസയുടെ ഇടിവില്‍ ഡോളറിന് 70.50 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.