Capturing Business 360°

4ജി ​ഇന്റർനെറ്റ് എ​ത്തി​യ​തോ​ടെ ഇ​ന്ത്യ​ക്കാ​രു​ടെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗ​ത്തിൽ വൻ കുതിച്ചുചാട്ടം; ശരാശരി ഉപയോഗം ആ​ഴ്ച​യി​ല്‍ 28 മ​ണി​ക്കൂർ, അമിതമായി ഉപയോഗിക്കുന്നവർക്കിടയിൽ വിഷാദരോഗം വ്യാപകമാകുന്നതായി വിദഗ്ധർ

ന്യൂഏജ് ന്യൂസ്

നാ​ല്‍​പ്പ​ത് കോ​ടി ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളും 20 കോ​ടി ആ​ക്ടീ​വ് സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളു​മു​ള്ള ഇ​ന്ത്യ, ഉ​ട​ന്‍ത​ന്നെ ഏ​റ്റ​വും വ​ലി​യ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​ഭോ​ഗ​ത്തി​ന്‍റെ​യും രാ​ജ്യ​മാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 4ജി ​എ​ത്തി​യ​തോ​ടെ ഇ​ന്ത്യ​ക്കാ​രു​ടെ മൊ​ബൈ​ല്‍ ഉ​പ​യോ​ഗ​ത്തി​ന്‍റെ തോ​ത് ആ​ഴ്ച​യി​ല്‍ 28 മ​ണി​ക്കൂ​റി​ല്‍ എ​ത്തി. ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ജീ​വി​ത​ത്തി​ല്‍ അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യു​ള്ള പ്ര​തി​ഫ​ല​ന​ങ്ങ​ളു​ണ്ടാ​കും.

ലോ​ക​ത്തി​ലു​ള്ള എ​ല്ലാ​വ​രെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ വ​ള​ര്‍​ച്ച​യ്ക്കു കാ​ര​ണ​മെ​ങ്കി​ലും ഇ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ​കി​ട്ടു​ന്ന ഒ​രി​ട​മാ​യി മാ​റി​യി​ട്ടു​ണ്ട്. സ​മ​പ്രാ​യ​ക്കാ​രു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും അം​ഗീ​കാ​ര​വും പ്ര​ശം​സ​യും കി​ട്ടു​ന്ന​തി​നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ള്‍ പ​ല​പ്പോ​ഴും ശ്ര​മി​ക്കു​ന്ന​ത്. എ​ന്തു ക​ഴി​ക്കു​ന്നു, ഏതു വ​സ്ത്രം ധ​രി​ക്കു​ന്നു, എ​ന്തൊ​ക്കെ കാ​ണു​ന്നു, എ​വി​ടെ​യൊ​ക്കെ പോ​കു​ന്നു എ​ന്ന​തി​നെ​ല്ലാം മ​റ്റു​ള്ള​വ​ര്‍ മാ​ര്‍​ക്കി​ടേ​ണ്ട അ​വ​സ്ഥ വ​രെ​യെ​ത്തി കാ​ര്യ​ങ്ങ​ള്‍. ഇ​തൊ​ക്കെ ആ​സ്വ​ദി​ക്കു​ക​യാ​ണു വേ​ണ്ട​ത്. പ​ക്ഷേ, അ​ത​ല്ല ഇ​പ്പോ​ള്‍ യു​വാ​ക്ക​ളു​ടെ ഇ​ട​യി​ല്‍ ന​ട​ക്കു​ന്ന​ത്.

മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ഠ​നം ന​ട​ത്തു​ക​യും പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ഏ​ജ​ന്‍സി​യാ​യ എം​പ​വ​റിന്‍റെ പഠനത്തില്‍ “വി​ല​യി​രു​ത്ത​ലു​ക​ള്‍​ക്കു​വേ​ണ്ടി സ്ഥി​ര​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ വ്യ​ക്തി​ക​ളെ ഇ​ര​ട്ട വ്യ​ക്തി​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ന്നു‍’ എന്നു പറയുന്നു. അ​താ​യ​ത് സോ​ഷ്യ​ല്‍ ലൈ​ഫും (സോ​ഷ്യ​ല്‍ മീ​ഡി​യ ജീ​വി​തം), റി​യ​ല്‍ ലൈ​ഫും (യ​ഥാ​ര്‍ഥ ജീ​വി​തം) . ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ മ​റ്റു​ള്ള​വ​രെ കാ​ണുന്ന ജീ​വി​ത​മാ​യി​രി​ക്കി​ല്ല അ​വ​രു​ടെ യ​ഥാ​ര്‍​ഥ ജീ​വി​തം.

സു​ഹൃ​ത്തു​ക്ക​ളോ സ​മ​പ്രാ​യ​ക്കാ​രോ സ്ഥി​ര​മാ​യി യാ​ത്ര​ക​ളി​ലോ ആ​ഘോ​ഷ​ങ്ങ​ളി​ലോ ഏ​ര്‍​പ്പെ​ടു​ന്ന​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ കാ​ണു​ന്ന​വ​ര്‍​ക്ക് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ എ​ന്തോ കു​റ​വു​ണ്ടെ​ന്ന ധാ​ര​ണ​യു​ണ്ടാ​ക്കു​ന്നു. ഇ​തു പി​ന്നീ​ട് കം​പ​യ​ര്‍ ആ​ന്‍ഡ് ഡെ​സ്പെ​യ​ര്‍ (താ​ര​ത​മ്യം ചെ​യ്ത് വി​ഷാ​ദ​ത്തി​ലാ​കു​ക) എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന‌ും എം​പ​വ​ര്‍ പ​റ​യു​ന്നു.

എ​ന്തി​നും ഏ​തി​നും സോ​ഷ്യ​ല്‍ മീ​ഡി​യ വേ​ണ്ടി​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ അ​തി​ല്‍​നി​ന്നൊ​രു ഒ​ളി​ച്ചോ​ട്ടം സാ​ധ്യ​മ​ല്ല. എ​ന്നാ​ല്‍, അ​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ര്‍ന്ന് ശാ​രീ​രി​ക, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളി​ലും ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ര്‍​ച്ച​യി​ലും വ​രെ​യെ​ത്തി​യ നി​ര​വ​ധിപ്പേരു​ണ്ടെ​ന്ന് ഓ​ര്‍​ക്ക​ണം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം​ത​ന്നെ​യും എ​ഡി​റ്റ് ചെ​യ്ത​വ​യാ​ണ്. ത​ങ്ങ​ള്‍​ക്കു കു​റ​വു​ക​ള്‍ ഉ​ണ്ടെ​ന്നു സ​മ്മ​തി​ക്കാ​ന്‍ ആ​രും ഒ​രു​ക്ക​മ​ല്ല. എ​ന്നാ​ല്‍, ജീ​വി​ത​ത്തി​ല്‍ പൂ​ര്‍​ണ​ത മാ​ത്ര​മ​ല്ല, കു​റ​വു​ക​ളു​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണം.

ചി​ല പ്ര​ധാ​ന വ​സ്തു​ത​ക​ള്‍ ഇവയാണ്

1. ചെ​റു​പ്പ​ക്കാ​രാ​യ ആ​റി​ല്‍ ഒ​രാ​ള്‍ക്ക് ജീ​വി​ത​ത്തി​ന്‍റെ ഏ​തെ​ങ്കി​ലു​മൊ​രു ഘ​ട്ട​ത്തി​ല്‍ ഉ​ത്ക​ണ്ഠ ഉ​ണ്ടാ​വു​ന്നു.
2. ക​ഴി​ഞ്ഞ 25 വ​ര്‍ഷ​ത്തി​നി​ടെ ചെ​റു​പ്പ​ക്കാ​ര്‍ക്കി​ട​യി​ല്‍ ഉ​ത്ക​ണ്ഠ​യും വി​ഷാ​ദ​വും 70 ശ​ത​മാ​നം വ​രെ വ​ര്‍ധി​ച്ചു.
3. സോ​ഷ്യ​ല്‍ മീ​ഡി​യ സ​ജീ​വ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രി​ല്‍ അ​ഞ്ചി​ല്‍ ഒ​രാ​ള്‍ക്ക് ഉ​ത്ക​ണ്ഠ പ്ര​ശ്ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​യി കാ​ണു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ന്തു ചെ​യ്യ​ണം?

1. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ള്‍ എ​ടു​ക്കു​ക. സ്ക്രീ​ന്‍ഫ്രീ വീ​ക്കെ​ന്‍ഡ് വ​ള​രെ ന​ല്ല​താ​ണ്.
2. ചെ​റു​പ്പ​ക്കാ​ര്‍ സു​ഹൃ​ത്തു​ക്ക​ളെ നേ​രി​ട്ടു കാ​ണു​ന്ന​തി​നു പ്രാ​ധാ​ന്യം ന​ല്ക​ണം.
3. മ​റ്റു ഹോ​ബി​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​ത് സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​ണ്ടാ​ക്കു​ന്ന ദോ​ഷ​ത്തെ മ​റി​ക​ട​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.
4. സ​മ​പ്രാ​യ​ക്കാ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ന്‍ ശ്ര​മി​ക്ക​രു​ത്. എ​ന്താ​ണു കാ​ണു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി ബോ​ധ്യ​മു​ണ്ടാ​യി​രി​ക്ക​ണം. ഒ​രു​പ​ക്ഷേ, നി​ങ്ങ​ള്‍ കാ​ണു​ന്ന​ത് മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഒ​രം​ശം മാ​ത്ര​മാ​യി​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.