Capturing Business 360°

റോള്‍സ് റോയ്‌സിന്റെ കള്ളിനാന്‍ ഇന്ത്യന്‍ വിപണിയില്‍; ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 6.95 കോടി രൂപ

ന്യൂഏജ് ന്യൂസ്

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സിന്റെ കള്ളിനാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റോള്‍സ് റോയ്‌സിന്റെ ആദ്യത്തെ ഓള്‍-ടെറെയിന്‍ വാഹനമാണ് കള്ളിനാന്‍. 6.95 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. പുതുതലമുറ ഫാന്റവുമായി പങ്കുവെയ്ക്കുന്ന അലൂമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് കള്ളിനാന്റെ വരവ്.

വ്യത്യസ്ത തലങ്ങളില്‍, കാലാവസ്ഥകളില്‍ കടുത്ത ടെസ്റ്റിന് ശേഷമാണ് റോള്‍സ് റോയ്‌സ് കള്ളിനാന്‍ വിപണിയിലെത്തുന്നത്. എസ്‌യുവിയില്‍ നിന്നും പ്രതീക്ഷിക്കുന്ന മികവുകളെല്ലാം കമ്ബനി ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍വശത്ത് നിന്നും നോക്കിയാല്‍ മുന്‍ വാഹനങ്ങളില്‍ നിന്നുമുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും അരികില്‍ നിന്നുമാണ് ഈ എസ്‌യുവിയുടെ മികവുകള്‍ അറിയാന്‍ കഴിയുക.

ടെക്‌നോളജിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ക്യാബിന്‍ ഒരുക്കിയിട്ടുള്ളത്. പിന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്ക് 12 ഇഞ്ച് ടച്ച്‌സ്‌ക്രീനും നല്‍കിയിരിക്കുന്നു. ബ്ലൂറേ പ്ലെയര്‍, ഡിജിറ്റല്‍ ടിവി, 18 സ്പീക്കറുകള്‍ എന്നിവയാണ് ഓഡിയോ സിസ്റ്റത്തിനായി ഒരുക്കുന്നത്. മസാജ് ചെയ്യുന്ന പവര്‍ സീറ്റുകളും കള്ളിനാനിലുണ്ട്.

6.75 ലിറ്റര്‍ വി12 എഞ്ചിനാണ് റോള്‍സ് റോയ്‌സ് കള്ളിനാനിലുള്ളത്. 563 ബിഎച്ച്‌പി, 850എന്‍എം ടോര്‍ക്കാണ് നല്‍കുക. ഓള്‍ വീല്‍ഡ്രൈവിനൊപ്പം ഫോര്‍ വീല്‍ സ്റ്റിയറിംഗും സവിശേഷതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.