Capturing Business 360°

ജിയോയുടെ ജിഗാഫൈബറിന് വെല്ലുവിളിയുമായി ബി എസ് എന്‍ എല്‍; വെറും 299 രൂപക്ക് ബ്രോഡ്ബാന്‍ഡ് പദ്ധതി അവതരിപ്പിച്ചു

ന്യൂഏജ് ന്യൂസ്

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ജിഗാഫൈബറിന് കടുത്ത വെല്ലുവിളിയുയര്‍ത്തി ബി എസ് എന്‍ എല്ലിന്റെ പുതിയ പദ്ധതി. വെറും 299 രൂപക്ക് 45 ജി ബി ഡേറ്റയും സൌജന്യ കോളും ലഭിക്കുന്ന പദ്ധതിയാണ് ബി എസ് എന്‍ എല്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ദിവസേന 1.5 ജി ബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക സെക്കന്റില്‍ 8 എം ബി സ്പീഡില്‍ ഈ പ്ലാന്‍ വഴി ഡേറ്റ ഉപയോഗിക്കാനാകും. രാത്രി 10.30നും രാവിലെ 6 മണിക്കും ഇടയില്‍​ ലോക്കല്‍, എസ് ടി ഡി കോളുകള്‍ സൗജന്യമായി വിളിക്കാനുമാകും.

50 രൂപ ക്യാഷ്ബാക്കും ഓഫറിന് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 249 രൂ‍പക്ക് പ്ലാന്‍ സ്വന്തമാക്കാം. 549 രൂപയുടെ മറ്റൊരു പ്ലാനും ബി എസ് എന്‍ എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാന്‍ പ്രകാരം 3 ജി ബി ഡേറ്റ ദിവസവും ഉപയോഗിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.