Capturing Business 360°

വിദേശ-അഭ്യന്തര ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി; പുതുവത്സരത്തെ വരവേല്‍ക്കാന്‍ നിരവധി പാക്കേജുകൾ

ന്യൂഏജ് ന്യൂസ്

പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിദേശ-അഭ്യന്തര ടൂര്‍ പാക്കേജുകളുമായി ഐആര്‍സിടിസി. ജനുവരി 19ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട് 24നു മടങ്ങിയെത്തുന്ന വിധം തായ്‌ലന്‍ഡിലേക്കുള്ളതാണ് വിദേശ ടൂര്‍ പാക്കേജ്‌. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, പ്രവേശന ടിക്കറ്റുകള്‍, ടൂര്‍ ഗൈഡ്, വിസ, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ 44,800 രൂപ മുതല്‍ പാക്കേജുകള്‍ സ്വന്തമാക്കാം.

ഹൈദരാബാദ്, വേളാങ്കണ്ണി, പുതുച്ചേരി, വിശാഖപട്ടണം, പുരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കായിരിക്കും ആഭ്യന്തര ടൂര്‍ പാക്കേജുകള്‍. 17ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു യാത്ര ആരംഭിച്ച്‌ 20നു തിരികെയെത്തുന്ന തരത്തിലുള്ള പാക്കേജിന് 16,370 രൂപയായിരിക്കും ഈടാക്കുക.