Capturing Business 360°

ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കു ആശ്വാസമേകി വിമാന ഇന്ധന വില കുറച്ചു; നിരക്ക് കുറയുമെന്ന പ്രതീക്ഷയോടെ യാത്രക്കാര്‍

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി : പ്രതിസന്ധിയില്‍പ്പെട്ടു ഉഴറുന്ന ഇന്ത്യന്‍ വിമാന കന്പനികള്‍ക്കു ആശ്വാസമേകി വിവിധ ഓയില്‍ കമ്ബനികള്‍ വിമാന ഇന്ധന വില കുറച്ചു. വിമാന കമ്ബനികള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണിത്.

ഇതോടെ ഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോലിറ്ററിനു 76,380 രൂപയില്‍ നിന്ന് 68,050.97 രൂപയായി. മുംബയില്‍ വിമാന ഇന്ധന വില കിലോലിറ്ററിനു 76,013.2 രൂപയില്‍ നിന്ന് 67,979.58 രൂപയായി.ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്ബനികളുടെ ഏറ്റവും വലിയ തലവേദനയായിരുന്നു ഉയര്‍ന്നു നില്‍ക്കുന്ന ഇന്ധനവില. വിമാന ഇന്ധനം ജി.എസ് .ടി യ്ക്ക് കീഴില്‍ കൊണ്ടുവരണമെന്ന് വ്യോമയാന മന്ത്രാലയ൦ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. ഇതിപ്പോള്‍ ധന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

വിമാന കമ്ബനികളുടെ മൊത്തം ചിലവിന്റെ മുപ്പത് മുതല്‍ നാല്‍പ്പതു ശതമാനം വരെ ഇന്ധന വിലയ്ക്കായി മാറ്റി വയ്ക്കുകയാണെന്നും അതിനാല്‍ രാജ്യത്തെ വിമാന കമ്ബനികള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും റേറ്റിംഗ് ഏജന്സിയായ ICRA റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടു വര്‍ഷത്തിനിടെ നാലു വിമാന കമ്ബനികളാണ് ഉയര്‍ന്ന വിമാന ഇന്ധന വില മൂലം രാജ്യത്തു തങ്ങളുടെ സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്. ബജറ്റ് എയര്‍ലൈനുകളായ എയര്‍ കോസ്റ്റ ,എയര്‍ പെഗാസസ്, സൂ൦ എയര്‍ , എയര്‍ കാര്‍ണിവല്‍ എന്നിവയാണവ.

അടുത്ത 3-4 വര്‍ഷത്തിനിടെ ഇന്ത്യന്‍ വിമാന കമ്ബനികളുടെ നഷ്ടം നികത്താന്‍ ഏതാണ്ട് 35,000 കോടി രൂപ വേദി വരുമെന്നാണ് ICRAയുടെ റിപ്പോര്‍ട്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.