Capturing Business 360°

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും താല്പര്യം മെഡിസിനും എഞ്ചിനിയറിംഗിങും തന്നെയെന്ന് പഠനം; വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നത് ഇന്ത്യന്‍ രക്ഷിതാക്കൾ

ന്യൂഏജ് ന്യൂസ്

മുംബൈ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്നും പരമ്ബരാഗതമായ മെഡിസിനും എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിനും പിന്നാലെയാണെന്നു പഠന സര്‍വ വെളിപ്പെടുത്തുന്നു. കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സെന്‍സസ് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 23 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ആഗ്രഹിക്കുന്നത് ഡോക്ടറോ ഡെന്റിസ്‌റ്റോ ആകാനാണ്. 23 ശതമാനം എഞ്ചിനീയര്‍ ആകാന്‍ ആഗ്രഹിക്കുമ്ബോള്‍ 16 ശതമാനം പേര്‍ക്ക് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആകാനാണ് ആഗ്രഹം.

എട്ടുശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രജ്ഞന്മാര്‍ ആകണം. ആഗോളതലത്തില്‍ തന്നെ ഇത് ഏറ്റവും കൂടുതലാണ്. വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നത് ഇന്ത്യന്‍ രക്ഷിതാക്കളാണ്. 66 ശതമാനം പിടിഎ പരിപാടികളില്‍ 41 ശതമാനം രക്ഷകര്‍ത്താക്കള്‍ പങ്കെടുക്കാറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന അനുപാതം ആണിത്. ബ്ലാക്‌ബോര്‍ഡ് ഉപയോഗിക്കുന്ന ഏറ്റവും കൂടുതല്‍ അധ്യാപകര്‍ ഉള്ള രാജ്യവും ഇന്ത്യതന്നെ. 56 ശതമാനം വികസിത രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്ബോള്‍ സ്മാര്‍ട്ക്ലാസ് മുറികളും ഇന്ത്യയില്‍ കുറവല്ല. 43 ശതമാനം.

അധ്യാപനം ഒരു സപര്യയായി എടുക്കുന്നവരാണ് 67 ശതമാനം അധ്യാപകരും. അധ്യാപനത്തില്‍ സമ്മര്‍ദമില്ലാത്തവരാണ് ഇന്ത്യന്‍ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും. 36 ശതമാനം പേര്‍ നേരിയ സമ്മര്‍ദത്തിന് ഇരകളുമാണ്. ലോകരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പാഠ്യേതര വിഷയങ്ങളില്‍ മുന്നില്‍. ഇക്കാര്യത്തില്‍ നാല് 10 രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യ. 72 ശതമാനം: ഇതോടൊപ്പം തന്നെ 40 ശതമാനം വിദ്യാര്‍ത്ഥികള്‍ ദിവസവും ഗൃഹപാഠത്തിനായി 24 മണിക്കൂര്‍ ചെലവഴിക്കുന്നുണ്ട്.

അന്തര്‍ദേശീയ വിദ്യാഭ്യാസ സേവന ദാതാക്കളായ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ആഗോളതലത്തില്‍ നടത്തിയ സര്‍വേയില്‍ 20,000 അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. 4400 ഇന്ത്യന്‍ അധ്യാപകരും 3800 വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എക്‌സ്ട്രാ ക്ലാസുകളില്‍ പങ്കെടുക്കുന്നത്, 58 ശതമാനം: കണക്ക് 74 ശതമാനം, ഫിസിക്‌സ് 64 ശതമാനം, കെമിസ്ട്രി 62 ശതമാനം എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള കണക്ക്.