Capturing Business 360°

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് റോഡ് ഷോ കൊച്ചിയിലേക്ക്; പര്യടനം നടത്തുന്നത് ടോട്ടല്‍ ക്വാര്‍ട്ട്സ് എഞ്ചിന്‍ ഒായിലുമായി സഹകരിച്ച്

ന്യൂഏജ് ന്യൂസ്

കൊച്ചി: ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുംബൈയുമായി സഹകരിച്ച്‌ ടോട്ടല്‍ ഒായില്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ് റോഡ് ഷോ കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ പര്യടനം നടത്തും. ടോട്ടല്‍ ക്വാര്‍ട്ട്സ് എഞ്ചിന്‍ ഒായിലിന്റെ പ്രീമിയം ശ്രേണിയുടെ ശക്തിയുമായെത്തുന്ന ആധുനീക മോഡലാണ് ഇതില്‍ അണി നിരത്തുന്നത്.

കൊച്ചിക്കു പുറമെ അഹമ്മദാബാദ്, ബെംഗളൂരു, ചെൈന്ന, ഹൈദരാബാദ്, ഇന്‍ഡോര്‍, ജെയ്പൂര്‍, സൂറത്ത്് എന്നീ നഗരങ്ങളിലാണ് റോഡ് ഷോ പര്യടനം നടത്തുന്നത്. ടോട്ടലിന്റെ പിന്തുണയോടെ ഇന്ത്യയിലെത്തുന്ന ഏറ്റവും പുതിയ ആസ്റ്റണ്‍ മാര്‍ട്ടില്‍ വി8 നവീനവും സമ്ബുര്‍ണവുമായ ബ്രാന്‍ഡ് അനുഭവമാണു കാഴ്ച വെക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടോട്ടല്‍ ഒായില്‍ ഇന്ത്യയുടെ സി.ഇ.ഒ. ലോയ്ക് ഡെറൂക്സ് ചൂണ്ടിക്കാട്ടി.

ഇൗ വാന്റേജ് ടൂറിലൂടെ ടെസ്റ്റ് നടത്തുന്ന ഡൈ്രവര്‍മാര്‍ക്ക് ഏറ്റവും മികച്ച ലോകോത്തര ആഡംബര അനുഭവങ്ങളാവും ലഭിക്കുകയെന്നു തങ്ങള്‍ക്കുറപ്പുണ്ടെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ മുംബൈ സി.എം.ഡി. ലളിത് ചൗധരി പറഞ്ഞു.